Image

ഫൊക്കാന കണ്‍ വന്‍ഷനും ഇലക്ഷനും അടുത്ത വര്‍ഷത്തേക്കു മാറ്റുന്നതിനെ ലീലാ മാരേട്ട് സ്വാഗതം ചെയ്തു

Published on 09 June, 2020
ഫൊക്കാന കണ്‍ വന്‍ഷനും ഇലക്ഷനും അടുത്ത വര്‍ഷത്തേക്കു മാറ്റുന്നതിനെ ലീലാ മാരേട്ട് സ്വാഗതം ചെയ്തു

ന്യൂയോര്‍ക്ക്: ഫൊക്കാന കണ്‍ വന്‍ഷനും ഇലക്ഷനും അടുത്ത വര്‍ഷം ജൂലൈയില്‍ നടത്താനുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനം പ്രസിഡന്റ് സ്ഥാനാര്‍ഥികളൊലൊരാളായ ലീല മാരേട്ട് സ്വാഗതം ചെയ്തു. ഈ തീരുമാനം നാഷനല്‍ കമിറ്റി അംഗീകരിക്കണമെന്നവര്‍ ആവശ്യപ്പെട്ടു. സംഘടനയുടെ നന്മക്കും ഇപ്പോള്‍ ഭാരവാഹികളായവരോട് നീതി പുലര്‍ത്തുന്നതിനും ഇത് ആവശ്യമാണ്.

തെരക്കിട്ട് തപാല്‍ വഴി സെപ്റ്റംബറില്‍ ഇലക്ഷന്‍ നടത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ല. തപാല്‍ വഴി ഇലക്ഷനാകുമ്പോള്‍ ഇഷ്ടാനുസരണം തിരിമറി നടത്താമല്ലൊ.

ഒരു വിഭാഗത്തിന്റെ പ്രതിനിധികളായാണ് ഇലക്ഷന്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ടവരാണു അവര്‍. പക്ഷെ അങ്ങനെയല്ല കാണുന്നത്.

പുതിയ സംഘടനകളെ ട്രസ്റ്റി ബോര്‍ഡ് എടുത്തപ്പോള്‍ ഒരു വിഭാഗത്തെ അനുകൂലിക്കുന്ന സംഘടനകളെ മാത്രം ചേര്‍ത്തു. മറ്റുള്ളവരുടെ അപേക്ഷകള്‍ തള്ളി. ഇത് എവിടത്തെ ന്യായമാണ്?

ചുരുക്കം ചിലരുടെ കയ്യില്‍ എന്നും ഫൊക്കാന നില്ക്കണം. അത് അംഗീകരിക്കാനാവില്ല.

കണ്‍ വന്‍ഷനും അതോടനുബന്ധിച്ച് ഇലക്ഷനും അടുത്ത ജൂലൈയില്‍ നടന്നതു കൊണ്ട് ആര്‍ക്കും ഒന്നും സംഭവിക്കാനില്ല. സംഘടനക്ക് ഒരു ദോഷവും വരാനുമില്ല. രണ്ട് വര്‍ഷം ഭാരവാഹിത്വം വഹിച്ചവര്‍ക്ക് കണ്‍ വന്‍ഷന്‍ നടത്താനുള്ള അവസരം കിട്ടുക എന്നത് കേവല നീതിയാണ്. അത് നിഷേധിക്കേണ്ട ഒരു കാരണവും കാണുന്നില്ല.

സംഘടനകളുടെ സംഘടനായ ഫൊക്കാനയെ ബാധിച്ച കോവിഡ് ബാധ ഫലപ്രദമായി ചികിത്സിച്ചില്ലങ്കില്‍ സംഘടന തന്നെ ഇല്ലാതാകും.

ലോകം മുഴുവന്‍ കോവിഡ് ബാധയില്‍പെട്ട് ഉഴലുമ്പോള്‍ അധികാര ദുര്‍വിനിയോഗത്തിലുടെ ചില കോക്കസുകളിലേക്ക് ഈ മഹത്തായ സംഘടനയെ കൊണ്ടു പോകുന്നത് തടയണം.

ഇലക്ഷന്‍ കമ്മീഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടതാണ്. ഇലക്ഷന്‍ കമ്മീഷന്‍ അംഗം തന്നെ ഫൊക്കാനായുടെ വക്താവായി നിയമിതനായി.

ഫൊക്കാന ഒരു മത, ജാതി സംഘടനയല്ല, അമേരിക്കന്‍ മലയാളികള്‍ അവരുടെ ജീവിതത്തിരക്കിനിടയ്ക്ക് ഒത്തുകൂടി ജാതിക്കം മതത്തിനും അതീതമായി പ്രവര്‍ത്തിക്കുന്ന മഹാ പ്രസ്ഥാനമാണ്.

കോവിഡ് ബാധയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും മറ്റും സഹായം എത്തിക്കേണ്ട സമയത്ത് അനൗചിത്യവും അപഹാസ്യവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവരെ നിയന്ത്രിക്കുവാന്‍ ട്രസ്റ്റി ബോര്‍ഡും ശ്രദ്ധിക്കണം.

മുപ്പത്തിയാറ് വര്‍ഷം ഫൊക്കാനയുടെ വിജയത്തിനായി മാത്രം പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയിലും ഫൊക്കാനയില്‍ നിരവധി പദ്ധതികളും, പരിപാടികളും സംഘടിപ്പിച്ച വ്യക്തി എന്ന നിലയിലുമാണ് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്നും ലീലാ മാരേട്ട് അറിയിച്ചു.

Join WhatsApp News
FOKANA Observer 2020-06-09 12:30:49
36 years with positions in FOKANA! That disqalifies you to run again. It's time to retire and make way for new faces
Abraham Kalathil 2020-06-12 07:31:25
Why you not publish your name instead of Fokana Observer ? You have no guts for that. Leela Maret has worked for this organization for the last 36 years, but never been as President, and she is the only person right now for that and she will be the next President. An appropriate candidate on appropriate time. All the best LM.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക