Image

ഫൊക്കാനാ തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ:ഡോ. മാമ്മൻ സി. ജേക്കബ് (ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ)

Published on 09 June, 2020
ഫൊക്കാനാ തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ:ഡോ. മാമ്മൻ സി. ജേക്കബ് (ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ)

ഭരണഘടനാ പ്രകാരം ഏപ്രിൽ മാസത്തിൽ തുടങ്ങി വച്ച തെരെഞ്ഞെടുപ്പ്  പ്രക്രീയ പുനരാരംഭിക്കാനും നീട്ടീ വച്ച ഫൊക്കാനാ തെരെഞ്ഞെടുപ്പ് സെപ്റ്റംബർ മാസത്തിൽ നടത്തുവാനും ഇന്നലെ ചേര്‍ന്ന ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് യോഗം തീരുമാനിച്ചു.
മാറ്റി വയ്ക്കേണ്ടി വന്ന കൺവെൻഷൻ ഈ വർഷം  അവസാനത്തിനുള്ളിൽ ഏതെങ്കിലും സമയത്തു നടത്താൻ ഇപ്പോഴെത്തെ കമ്മറ്റിക്ക് സമയം അനുവദിച്ചുകൊണ്ടാണ് ഫൊക്കാനയുടെ തെരെഞ്ഞെടുപ്പ്  സംബന്ധിച്ച അധികാരങ്ങള്‍ നിഷിപ്തമായിരിക്കുന്ന ഉന്നത സമിതിയായ ട്രസ്റ്റീ ബോർഡ് ഈ തീരുമാനങ്ങള്‍ കൈകൊണ്ടിരികുന്നത്.

തെരെഞ്ഞെടുപ്പ്  പ്രക്രീയ പുനരാരംഭിക്കാനും നീട്ടീ വച്ച ഫൊക്കാനാ തെരെഞ്ഞെടുപ്പ്  സെപ്റ്റംബർ മാസത്തിൽ നടത്തുവാനും ട്രസ്റ്റീ ബോർഡ് ഇലെക്ഷൻ കമ്മറ്റിയോട് അഭ്യര്‍ഥിച്ചു. കുര്യന്‍ പ്രക്കാനം ചെയർമാനായി ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ എന്നിവർ അംഗങ്ങളുമായും ഉള്ളതാണ് ഇലെക്ഷൻ കമ്മറ്റി. ആധുനിക ഇലക്ട്രോണിക് സൗകര്യങ്ങളുപയോഗിച്ചോ മെയിൽ മുഖേനയോ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. സൂതാര്യമായും നിഷ്പക്ഷമായും തിരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ട്രസ്റ്റീ ബോർഡ് നിര്‍ദ്ദേശിച്ചു.

ഫൊക്കാനയുടെ മുതിർന്ന നേതാക്കളുടേയും
മുൻ പ്രസിഡന്റുമാരുടേയും അഡ്വൈസറി ബോർഡിന്റേയും അഭിപ്രായം ട്രസ്റ്റീ ബോർഡ് നേരത്തെ തന്നെ ഈ വിഷയത്തില്‍ ആരാഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടു ടേമുകളിലെ മുൻ പ്രസിഡന്റുമാരും മുൻ സെക്രെട്ടറിമാരും, ഒരു പ്രാവശ്യമെങ്കിലും ഫൊക്കാനാ കമ്മറ്റിയിൽ പ്രവർത്തിച്ചു പരിചയമുള്ള തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെയും ബോഡിയാണ് ട്രസ്ററീ ബോർഡ്. ഇലെക്ഷൻ നടത്തുക, ഫൊക്കാനയുടെ ദീർഘ കാല പദ്ധതികൾക്ക് രൂപം നൽകുക തുടങ്ങിയ ചുമതലകളാണ് ട്രസ്റ്റീ ബോർഡിൽ നിഷിപ്തമായിരിക്കുന്നത്..

കോവിഡ് പ്രതിസന്ധി മൂലം ഇപ്പോഴത്തെ കമ്മറ്റിക്ക് 6 മാസം കൂടി കൺവന്ഷനൻ  നടത്താൻ സമയം അനുവദിച്ചതിനോടൊപ്പം തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റിയെ ചുമതലയിൽ കൊണ്ടുവരേണ്ടതായും ഉണ്ട്. ഭരണഘടന അനുസരിച്ചു മാത്രമേ ട്രസ്റ്റീ ബോർഡ് പ്രവർത്തിക്കുകയുള്ളൂ. ഫൊക്കാനയുടെ നാഷണല്‍ കമ്മറ്റിക്കോ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കോ ഇലക്ഷന്‍ സംബന്ധമായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ ഭരണഘടന അനുശാസിക്കുന്നില്ല എന്നിരിക്കെ അത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍നിന്നും പിന്മാറണമെന്നു ട്രസ്റ്റീ ബോർഡ് ചെയര്മാന് ഡോ. മാമൻ സി ജേക്കബ് അഭ്യര്‍ഥിച്ചു.

ട്രസ്റ്റീ ബോർഡ് ചുമതലപ്പെടുത്തിയിരുന്ന അഞ്ചാംഗ  കമ്മറ്റിയുടെ നിർദേശപ്രകാരം സസ്പെന്ഷനിലായിരുന്ന വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തിലിനെ തിരിച്ചെടുക്കാൻ, ഇരു കക്ഷികളോടും സംസാരിച്ചു തീരുമാനമെടുക്കാൻ ചെയര്‍മാന്‍ ഡോ. മാമൻ സി ജേക്കബ് നിർദേശിച്ചത് ബോർഡ് ഐകകണ്ടേന അംഗീകരിച്ചു 
ചെയര്‍മാനെയും  ഫൊക്കാനാ സെക്രട്ടറിയേയും ചുമതലപ്പടുത്തി.
ട്രസ്റ്റീ ബോർഡിലെ മുഴുവൻ അംഗങ്ങളും ഈ മീറ്റിംഗിൽ പങ്കെടുത്തിരുന്നു  
Join WhatsApp News
ട്രസ്റ്റി ബോര്‍ഡിലെ സാറന്മാരെ 2020-06-10 09:46:07
ട്രസ്റ്റി ബോര്‍ഡിലെ സാറന്മാരെ, തപാല്‍ വഴി വോട്ട് ചെയ്യാമെന്നു ഭരണഘടനയില്‍ എഴുതി വച്ചിട്ടുണ്ടോ? ഇല്ലല്ലൊ. ഭരണ സമിതിക്ക് കാലാവധി ഡിസംബര്‍ വരെ നീട്ടിക്കൊടുക്കാന്‍ ട്രസ്റ്റി ബോര്‍ഡിനു അധികാരമുണ്ടെന്നു എഴുതി വച്ചിട്ടുണ്ടോ? ഇല്ലല്ലോ. പിന്നെ നിങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ അങ്ങു തീരുമാനിക്കുന്നു. അതു വേണ്ട. നാഷണല്‍ കമ്മിറ്റിയും ജനറല്‍ ബോഡിയും ഇക്കാര്യങ്ങള്‍ തീരുമാനിക്കും. കൊന്നത്തെങ്ങു പോലെ ഒരു ഗുണവുമില്ലാതെ ഫൊക്കാനയില്‍ കുറെ നേതാക്കന്മാരെ ഓടിച്ചാലെസംഘടന രക്ഷപ്പെടു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക