Image

വാടക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍

Published on 10 June, 2020
 വാടക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍

കുവൈത്ത് സിറ്റി: കോവിഡ് ഭീഷണിയുടെ പാശ്ചാത്തലത്തില്‍ രാജ്യത്തെ വാടകക്കാര്‍ക്ക് റെന്റ് കുറയ്ക്കണമെന്ന നിര്‍ദ്ദേശവുമായി പാര്‍ലമെന്റ് അംഗങ്ങള്‍. പ്രകൃതിദുരന്തങ്ങള്‍, യുദ്ധങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ ഇളവു നല്‍കണമെന്ന നിയമ വ്യവസ്ഥകള്‍ പുതിയ കരട് നിര്‍ദ്ദേശത്തില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

അതോടപ്പം രാജ്യത്തെ എല്ലാവര്‍ക്കും ആറുമാസത്തേക്ക് 60 ശതമാനം വാടക കുറച്ചു നല്‍കണമെന്നും കരട് നിര്‍ദ്ദേശത്തിലുണ്ട്. സഫ അല്‍ ഹാഷിം, നാസര്‍ അല്‍ ദൂസരി, ഖാലിദ് അല്‍ ശത്തി, അഹ്മദ് അല്‍ ഫാദില്‍, ഖലഫ് അല്‍ ദുമൈതിര്‍ എന്നീ എംപിമാരാണ് ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്.

കോവിഡ് പ്രതിരോധത്തിനായി വിപണി അടച്ചതും മറ്റു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും നിരവധി പേരുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. വിപണിയും തൊഴിലും സജീവമാവാന്‍ ഇനിയും മാസങ്ങള്‍ എടുക്കും. ഇത്തരമൊരു അടിയന്തര സാഹചര്യത്തില്‍ വാടകയിളവ് അനുവദിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

വാടക നാല്‍കാത്തതിന്റെ പേരില്‍ വടകക്കാരനെ ഇറക്കി വിടാന്‍ പുതിയ നിര്‍ദ്ദേശ പ്രകാരം ഉടമക്ക് സാധിക്കില്ല. അതോടപ്പം കഴിഞ്ഞ മാസങ്ങളില്‍ അടച്ചവര്‍ക്ക് ഇളവുകള്‍ അനുവദിക്കാനും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വേണ്ടി മാത്രം പ്രത്യേക കോടതികള്‍ സ്ഥാപിക്കാനും കരട് നിര്‍ദ്ദേശത്തില്‍ ശിപാര്‍ശയുണ്ട്. വിധിന്യായങ്ങള്‍ അപ്പീല്‍ ചെയ്യാമെന്നും വിധിന്യായത്തിന്റെ പ്രക്രിയ അവസാനിക്കുന്നതുവരെ വാടക നല്‍കാനുള്ള കരാറുകാരന്റെ ബാധ്യതയെ ഇത് തടയില്ലന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക