Image

കെകെഎംഎ ആദ്യ ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നു

Published on 10 June, 2020
 കെകെഎംഎ ആദ്യ ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നു


കുവൈത്ത്: ഗര്‍ഭിണികളും രോഗികളും പ്രായാധിക്യം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരും ജോലി നഷ്ടപ്പെട്ടവരുമായ പ്രവാസികളെയും കൊണ്ട് കെകെഎംഎ ആദ്യ ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നു. കുവൈത്തിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒരു പൊന്‍തൂവലാണ് ഇതെന്ന് കെകെഎംഎ പത്രക്കുറിപ്പില്‍ അറിയിച്ചു.

'ജനശക്തി സാമൂഹ്യ നന്മക്ക്' എന്ന മുദ്രാവാക്യത്തില്‍ കെകെഎംഎ അതിന്റെ കാരുണ്യ പ്രവര്‍ത്തനം വളരെ ശാസ്ത്രീയമായി സംവിധാനിച്ചുകൊണ്ട് കോവിഡ് കാലത്തും പ്രവര്‍ത്തിക്കുകയുണ്ടായി. കോവിഡ് ഭീതിയില്‍ പ്രവാസികള്‍ പ്രയാസപ്പെടുന്ന സമയത്ത് ഭക്ഷണ കിറ്റുമായി കുവൈത്തിന്റെ വിവിധ മേഖലകളിലായി കിറ്റുകള്‍ എത്തിച്ചു നല്‍കിയും വികല സന്ദേശങ്ങള്‍ കൊണ്ട് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന പ്രവാസികളെ വിദഗ്ദ കൗണ്‍സലിംഗ് പാനലിലൂടെ യാഥാര്‍ഥ്യം മനസിലാക്കി മാനസിക സംഘര്‍ഷങ്ങള്‍ അകറ്റുവാനും ആരോഗ്യ പ്രശ്‌നമുള്ളവരെ ആശ്വസിപ്പിക്കാനും മരുന്നു ആവശ്യമുള്ളവര്‍ക്ക് മരുന്നുകള്‍ എത്തിച്ചു കൊടുക്കാനും ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ അവരിലേക്ക് ആവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുത്തുകൊണ്ടും കുവൈത്തിന്റെ വിവിധ മേഖലകളില്‍ സമയ കാല വ്യത്യാസമാന്യേ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക