Image

ഭരതന്‍ സാറിന്റെ ചുരം എന്ന സിനിമ പോലും നായകനെന്ന നിലയില്‍ എനിക്ക് ഗുണം ചെയ്തില്ല. മനോജ് കെ ജയന്‍

Published on 11 June, 2020
ഭരതന്‍ സാറിന്റെ ചുരം എന്ന സിനിമ പോലും നായകനെന്ന നിലയില്‍ എനിക്ക് ഗുണം ചെയ്തില്ല. മനോജ് കെ ജയന്‍
നായകനെന്ന നിലയില്‍ മലയാള സിനിമയില്‍ വേരുറപ്പിക്കാന്‍ കഴിയാതെ പോയ താരമാണ് മനോജ് കെ ജയന്‍. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കണ്ണൂർ, വെങ്കലം തുടങ്ങിയ ചിത്രങ്ങൾ വിജയിച്ചെങ്കിലും 90 കളുടെ അന്ത്യത്തിൽ ഇറങ്ങിയ ആഘോഷം, കലാപം, സുര്യകീരിടം, കുങ്കുമച്ചെപ്പ് തുടങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നു. അതോടെ കൂടുതലും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് പിന്നീട് മനോജ് കെ ജയനെ പ്രേക്ഷകർ കണ്ടത്.

ഇപ്പോൾ തന്റെ സിനിമാകരിയറിനെക്കുറിച്ച് ചില സുപ്രധാന ഏറ്റുപറച്ചിലുകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം. ഞാന്‍ നായകനായ സിനിമകള്‍ എനിക്ക് എന്റെ സിനിമാ ജീവിതത്തില്‍ വലിയ ഉയര്‍ച്ച നല്‍കിയിട്ടില്ല. പക്ഷേ ആ സമയത്ത് ഞാനൊരു വീട് വെക്കുന്നുണ്ടായിരുന്നു.

എനിക്കത് മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ മൂലധനം ആവശ്യമായിരുന്നു. എനിക്ക് സിനിമ അല്ലാതെ മറ്റൊരു തൊഴിലില്ല. അങ്ങനെ കുറെ സിനിമകള്‍ ഒന്നും നോക്കാതെ തന്നെ കമ്മിറ്റ് ചെയ്തു. ഭരതന്‍ സാറിന്റെ ചുരം എന്ന സിനിമ പോലും നായകനെന്ന നിലയില്‍ എനിക്ക് ഗുണം ചെയ്തില്ല. മനോജ് കെ ജയന്‍ പറയുന്നു.

സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനും പഴശിരാജയിലെ തലയ്ക്കൽ ചന്തുവുമൊക്കെയാണ് മനോജ് കെ ജയന്റെതായി ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങള്‍. രാജമാണിക്യം, ചട്ടമ്പിനാട്, മായാവി തുടങ്ങി മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിരം സഹനടനായി മനോജ് കെ ജയൻ ഒരു സമയത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക