Image

ജീവിതത്തിലെ തിരിച്ചടികളെ, ചതികളെ എങ്ങനെ നേരിടണമെന്ന് പറഞ്ഞ്‌ മേഘ്ന

Published on 11 June, 2020
ജീവിതത്തിലെ തിരിച്ചടികളെ, ചതികളെ എങ്ങനെ നേരിടണമെന്ന് പറഞ്ഞ്‌  മേഘ്ന

ന്ദനമഴ സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌നാ വിന്‍സെന്റ്. ഈയിടെയാണ് താരം വിവാഹ മോചിതയായ വാര്‍ത്ത പുറം ലോകം അറിഞ്ഞത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹബന്ധം വേര്‍പിരിഞ്ഞത്. 


മേഘ്‌നക്ക് എതിരെ ഡോണിന്റെ കുടുംബം ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു എന്നാല്‍ എല്ലാ ആരോപണങ്ങളോടും മുഖം തിരിച്ച മേഘന സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും പ്രേക്ഷകര്‍ക്കിടയില്‍ സജീവമാകുകയുമാണ്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.


മേഘ്ന തന്റെ ചാനലിലൂടെ ഒരു കഥയാണ് അവതരിപ്പിക്കുന്നത്. ജീവിതത്തിലെ തിരിച്ചടികളെ, ചതികളെ എങ്ങനെ നേരിടണമെന്ന് പറഞ്ഞുതരുന്ന ഒരു വ്യാപാരിയുടെയും കഴുതയുടെയും കഥയാണ് താരം പറയുന്നത്. വ്യാപാരിയെ വിശ്വസിച്ചു കൂടെ കൂടിയ കഴുതയെ കുഴിയില്‍ തള്ളിയിട്ട് അയാള്‍ പോയി. അയാള്‍ പോകുന്നത് നോക്കിനിന്ന കഴുതയ്ക്ക് മനസിലായി അയാള്‍ സ്നേഹം കൊണ്ടായിരുന്നില്ല കൂടെ കൂട്ടിയത് എന്ന്. 


മനുഷ്യരുടെയും കാര്യം ഇതേപോലെയാണ്. ജീവിതത്തില്‍ നമ്മള്‍ മറ്റുള്ളവരെ വിശ്വസിക്കും. വളരെ ചുരുക്കം ചിലര്‍ ആ വിശ്വാസം സംരക്ഷിച്ച്‌ ജീവിതം മുന്നോട്ട് കൊണ്ടു പോകും. പക്ഷേ വേറെ ചിലര്‍ നമ്മുടെ വിശ്വാസവും സ്നേഹവും മുതലെടുത്ത് നമ്മളെ ഒരു കുഴിയില്‍ തള്ളിയിട്ട് അവര്‍ അവരുടെ കാര്യം നോക്കി പോകും. അതുപോലെ കുഴിയില്‍ വീണവര്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്.


ഒന്നുകില്‍ അതില്‍ കിടന്ന് അങ്ങനേ മരിക്കാം, അല്ലെങ്കില്‍ പുറത്ത് വന്ന് സന്തോഷായിട്ട് ജീവിക്കാം. നിങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ടാകുന്ന ഓരോ പെയിനും ഓരോ അപമാനവും, അതിനെയൊക്കെ തകര്‍ത്തെറിഞ്ഞു അതിനെയെല്ലാം ചവിട്ടുപടികളാക്കി എഴുന്നേറ്റ് വന്ന് നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ ജീവിച്ച്‌ കാണിക്കണം. അത് തീര്‍ച്ചയായും സാധിക്കും. കഴുതയെ കൊണ്ട് സാധിച്ചു അപ്പോള്‍ നമ്മള്‍ മനുഷ്യരെ കൊണ്ട് സാധിക്കില്ലേ തീര്‍ച്ചയായും സാധിക്കും എന്നും മേഘ്ന പറയുന്നു.


അതേ സമയം തന്റെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളെ ആണോ സാമ്യപ്പെടുത്തുന്നത് കമന്റുകളിലൂടെ ആരാധകര്‍ ചോദിക്കുന്നുമുണ്ട്. 


കണ്ണുനിറയാതെയും തൊണ്ട ഇടറാതെയും എന്റെ അനിയത്തികുട്ടി എങ്ങനാ പറഞ്ഞുതീര്‍ത്തത്. ഗോഡ് വിത്ത്‌ യൂ. സൂപ്പര്‍ സ്റ്റോറി... ജീവിതത്തില്‍ വിജയിച്ചു കാണിക്കണം.... ഇനി അതായിരിക്കണം.. ലക്ഷ്യം. പോയത് പോകട്ടെ..ജീവിച്ചു കാണിക്കണം സന്തോഷമായിട്ട്. കണ്ണുകള്‍ കൊണ്ടൊരു കഥ പറഞ്ഞല്ലേ ചേച്ചി.. മനസിലായി എന്നും ആരാധകര്‍ വീഡിയോയ്ക്ക് ചുവടെ കുറിച്ചു.

Join WhatsApp News
josecheripuram 2020-06-11 22:20:54
How can you know a person?It's impossible.But a Girl like you who been in an acting carrier should have never believed a person with sweet talks.
Sudhir Panikkaveetil 2020-06-11 23:03:29
കണ്വ മാമുനി മരിച്ചു അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു ശകുന്തള മാത്രം മരിച്ചില്ല ദർഭകൾ പൂക്കുന്ന മാലിനി തീരത്ത് ഗര്ഭിണിയാം അവൾ ഇരിക്കുന്നു ദുഷ്യന്തൻ അവളരെ മറക്കുന്നു (വയലാർ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക