Image

ഇന്ത്യയിലെ ന്യൂന പക്ഷ വിഭാഗക്കാര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന മുഴുവന്‍ സംരക്ഷണവും ഉറപ്പാക്കണമെന്ന് അമേരിക്ക

Published on 11 June, 2020
ഇന്ത്യയിലെ ന്യൂന പക്ഷ വിഭാഗക്കാര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന മുഴുവന്‍ സംരക്ഷണവും ഉറപ്പാക്കണമെന്ന് അമേരിക്ക

യുഎസ്: ഇന്ത്യയിലെ ന്യൂന പക്ഷ വിഭാഗക്കാര്‍ക്ക് രാജ്യത്തെ ഭരണഘടന ഉറപ്പ് നല്‍കുന്ന മുഴുവന്‍ സംരക്ഷണവും ഉറപ്പാക്കണമെന്ന് യുഎസ് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. രാജ്യത്ത് മത- വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്ന ആക്രമണങ്ങളും വിവേചനങ്ങളും പ്രതിപാദിച്ചാണ് യുഎസിന്റെ 2019 അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്.


യുഎസ് കോണ്‍ഗ്രസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് പ്രകാശനം ചെയ്തത്. ലോകത്ത് മത സ്വാതന്ത്ര്യം ലംഘിക്കപ്പെട്ട പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

വിവിധ ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തിന് വെല്ലുവിളിയായ പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. 


 റിപ്പോര്‍ട്ട് നേരത്തെ തന്നെ ഇന്ത്യ തള്ളിക്കളിഞ്ഞിരുന്നു. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെക്കുറിച്ച്‌ വിദേശരാജ്യങ്ങള്‍ക്ക് നിലപാടെടുക്കാനാവില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.


കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച്‌ ഇന്ത്യയില്‍ 7,484 വര്‍ഗീയ ലഹളകളാണ് 2008-2017 കാലയളവില്‍ ഉണ്ടായത്. 1100ലേറെ പേര്‍ ഈ ലഹളകളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് (FIACONA) അംഗീകരിച്ചിട്ടുണ്ട്.

see

http://www.indialife.us/article.php?id=139133

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക