Image

യു.എസില്‍ മരണസംഖ്യ രണ്ടു ലക്ഷം കടക്കുമെന്ന് റിപ്പോര്‍ട്ട്

Published on 11 June, 2020
യു.എസില്‍ മരണസംഖ്യ രണ്ടു ലക്ഷം കടക്കുമെന്ന് റിപ്പോര്‍ട്ട്

ബ്രസീല്‍/വാഷിംഗ്ടണ്‍: അമേരിക്കയ്്ക്ക് പിന്നാലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് ശക്തി പ്രാപിക്കുന്നു. ബ്രസീല്‍ മെക്സിക്കോ എന്നിവിടങ്ങളാണ് ഇപ്പോള്‍ കൊവിഡിന്റെ ഹോട്ട്സ്പോട്ടുകള്‍. ലാറ്റിനമേരിക്കയില്‍ ഇതിനകം 70,000 പേര്‍ മരിച്ചു. 

അമേരിക്കയില്‍ 1082 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചതായി ജോന്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നൂ. 20.66 ലക്ഷത്തിനു മുകളിലാണ് രോഗികളുടെ എണ്ണം. ആകെ മരണം 1,15,130 ആയി. 

ഈ നില തുടര്‍ന്നാല്‍ സെപ്തംബറോടെ അമേരിക്കയില്‍ മരണസംഖ്യ രണ്ട് ലക്ഷം കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 7,458,921 ആയി. മരണസംഖ്യ 419,020 ആയി. 3,778,218 പേര്‍ രോഗമുക്തരായി. 3,261,683 പേര്‍ ചികിത്സയില്‍ തുടരുകയാണ്.

ബ്രസീലില്‍ 32,913 പേര്‍ കൂടി രോഗികളായതോടെ രോഗബാധിതരുടെ എണ്ണം 7.72 ലക്ഷം കടന്നു. 1274 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 39,680 ആയി.

മെക്സിക്കോയില്‍ ഇതുവരെ 1,29,184 പേര്‍ രോഗികളായി. 15,357 പേര്‍ മരിച്ചു. ഇന്നലെ 4883 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 708 പേര്‍ കൂടി മരണമടഞ്ഞിരുന്നു. 

കോവിഡ് 19 വൈറസ് ബാധിച്ചവരെ സഹായിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ അടിയന്തര ഫണ്ട് സ്വരൂപിക്കുന്നു.

പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളില്‍ അടിയന്തര ഫണ്ട് സ്ഥാപിച്ചതായി തിങ്കളാഴ്ചയാണു പ്രഖ്യാപിച്ചത്. ഈ ഫണ്ടിലേക്ക് വരുന്ന തുക കോവിഡ് ബാധിക്കുന്നവര്‍ക്കും സമൂഹങ്ങള്‍ക്കും സഹായം നല്‍കാന്‍ ഉപയോഗിക്കും. സഭയുടെ ഘടകങ്ങളും സ്ഥാപനങ്ങളും വഴി പണം നേരിട്ടു വിവിധ രാജ്യങ്ങളിലേക്കു പോകുമെന്നു പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ഇന്‍ഫര്‍മേഷന്‍ സര്‍വീസായ അജെന്‍സിയ ഫിഡ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

റോമിലെ തൊഴിലില്ലാത്തവര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ദശലക്ഷം യൂറോ ഫണ്ടിലേക്കു സംഭാവന ചെയ്തു. റോം മേയര്‍ വിര്‍ജീനിയ റെജ്ജി അഞ്ചു ലക്ഷം യൂറോ സഹായ നിധിയിലേക്കു വാഗ്ദാനം ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1.33 ലക്ഷം പേര്‍ക്കാണ് ലോകമെമ്പാടും പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 5,154 പേര്‍ മരിച്ചു. 

ആഫ്രിക്കയില്‍ രോഗം പിടിപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. ഇതോടെ ലോകമെമ്പാടും കൊവിഡ് ബാധിച്ചവരുടെ എണ്ണം 74.45 ലക്ഷത്തിലേറെയായി. ഇതില്‍ 37.22 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 4.18 ലക്ഷം പേരാണ് മരിച്ചത്. ഇതില്‍ ഏറെയും അമേരിക്കയിലും യുകെയിലും ബ്രസീലിലുമാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ 20.66 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്.115,129 പേര്‍ മരിച്ചു. ബ്രസീലില്‍ 7.75 ലക്ഷം പേര്‍ക്കും റഷ്യയില്‍ 4.93 ലക്ഷം പേര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. യുകെയില്‍ 2.90 ലക്ഷം, സ്‌പെയിനില്‍ 2.89 ലക്ഷം, ഇറ്റലിയില്‍ 2.35 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. ബ്രസീലില്‍ 39,797 പേരും റഷ്യയില്‍ 6,358 പേരും യുകെയില്‍ 41,128 പേരും മരിച്ചു.

രോഗം ഭേദമായവരില്‍ കൂടുതല്‍ പേരും അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ എട്ടു ലക്ഷത്തിലേറെ പേരുടെയും ബ്രസീലില്‍ 3.80 ലക്ഷം പേരുടെയും രോഗം ഭേദമായി.

ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപ്പെട്ടവരുടെ എണ്ണം 2,76,583 ആയി ഉയര്‍ന്നു. ഇതില്‍ 1.35 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 7745 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 90,787 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3289 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 34914 പേര്‍ക്കും ഡല്‍ഹിയില്‍ 31309 പേര്‍ക്കും രോഗമുണ്ട്.

US COVID-19 cases surpass 2 mn: Johns Hopkins University

Washington, June 11 (IANS) The number of COVID-19 cases in the US surpassed the 2 million mark on Thursday, according to the Johns Hopkins University.

As of Thursday morning, the overall number of cases stood at 2,000,464, the University's Center for Systems Science and Engineering (CSSE) revealed in its latest update.

Meanwhile, the national death toll from the disease rose to 112,924, it added.

The two tallies currently accounts for the highest in the world, making the US the worst-affected by the global pandemic.

New York state, the epicentre of the pandemic in the US, remains the hardest-hit with 380,156 cases and 30,542 fatalities.

Other states with over 100,000 cases include New Jersey, California, Illinois, and Massachusetts, the CSSE data showed.

According to The Washington Post, since the start of June, more than a dozen US states, including Texas and California, have recorded their highest-ever seven-day average of new COVID-19 cases, partly caused by the protests against police brutality.



Join WhatsApp News
Boby Varghese 2020-06-11 09:16:16
No lock down. No social distancing. Only 10 people are allowed in a church. But several thousands can assemble as long as your intention is to burn police car, vandalize businesses, steal valuable goods and to do any anti-American activities.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക