Image

സാരിയുടുത്ത്‌ വെള്ളത്തില്‍ നീരാടി അനുശ്രീയുടെ പുതിയ ഫോട്ടോ ഷൂട്ട്‌

Published on 11 June, 2020
സാരിയുടുത്ത്‌ വെള്ളത്തില്‍ നീരാടി അനുശ്രീയുടെ പുതിയ ഫോട്ടോ ഷൂട്ട്‌

ലോക്ക്‌ ഡൗണ്‍ കാലത്തും ഫോട്ടോ ഷൂട്ടുകള്‍ക്ക്‌ അവധി കൊടുക്കാതെ നി അനുശ്രീ. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്‌. സാരിയുടുത്ത്‌ വെള്ളത്തില്‍ നീരാടുന്ന പുതിയ ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

``പൊയ്‌കയില്‍, കുളിര്‍ പൊയ്‌കയില്‍, പൊന്‍വെയില്‍ നീരാടും നേരം, പൂക്കണ്ണുമായി നില്‍ക്കുന്നുവോ, തീരത്തെ മന്ദാരം,'' എന്ന ക്യാപ്‌ഷനോടെയാണ്‌ ചിത്രങ്ങള്‍ താരം പങ്കു വച്ചത്‌. താരത്തിനായി നിതിന്‍ നാരായണനാണ്‌ ചിത്രങ്ങള്‍ പകര്‍ത്തിയത്‌. 

കഴിഞ്ഞ ദിവസം താരത്തിന്റെ മറ്റൊരു ഫോട്ടോ ഷൂട്ടും ആരാധകര്‍ ഏറ്റെടുത്തിരിരുന്നു. സ്ഥിരം സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാനാണ്‌ തന്റെ ഈ ഫോട്ടോഷൂട്ടെന്ന്‌ താരം ആദ്യം തന്നെ വെളിപ്പെടുത്തിയിരുന്നു. അതിന്റെ പേരില്‍ അനുശ്രീ ഏറെ വിമര്‍ശനങ്ങളും കേട്ടിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക