Image

എം.ഐ.ടി ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റി; ആദ്യ നാലെണ്ണവും അമേരിക്കയില്‍

Published on 11 June, 2020
എം.ഐ.ടി ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റി; ആദ്യ നാലെണ്ണവും അമേരിക്കയില്‍
വാഷിംഗ്ടണ്‍: യുഎസ്സിലാണ് ലോകത്തെ മികച്ച ആദ്യ നാല് യൂണിവേഴ്‌സിറ്റികള്‍. യൂറോപ്പിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി സൂറിക്കിലെ സ്വിസ്സ് ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് (ഇടിഎച്ച്). ലോകത്തെ ഏറ്റവും മികച്ച ആദ്യ 10 യൂണിവേഴ്‌സിറ്റികളില്‍ അമേരിക്കയില്‍ നിന്നും, ഇന്‍ഗ്ലണ്ടില്‍ നിന്നും അല്ലാതെ ഇടം പിടിച്ച ഏക യൂണിവേഴ്‌സിറ്റിയും സൂറിക്കിലെ ഇടിഎച്ച് ആണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് പഠനം നടത്തുന്ന ബ്രിട്ടീഷ് സ്ഥാപനമായ ക്വാക്വാറലി സിമന്‍ഡ്‌സ് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ആദ്യ സ്ഥാനം മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നൊളജിക്കാണ് (എം.ഐ.ടി). സ്റ്റാന്‍ഫോര്‍ഡ്, ഹാ
ര്‍വാര്‍ഡ്, കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നീ അമേരിക്കന്‍ യുണിവേഴ്‌സിറ്റികള്‍ക്ക് പുറകില്‍ അഞ്ചാമത് എത്തിയത് ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡാണ്. സൂറിക് ഇടിഎച്ചിനാണ് ആറാം സ്ഥാനം.

കേംബ്രിഡ്ജ്, ഇമ്പിരിയല്‍ കോളേജ് ഓഫ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ, ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് എന്നിവയും ആദ്യ പത്തില്‍ ഇടം പിടിച്ചു. മുംബൈ ഐ ഐ ടി (172), ഡെല്‍ഹി ഐ ഐ ടി(193), മദ്രാസ് ഐ ഐ ടി(275) എന്നീ സ്ഥാപനങ്ങള്‍ക്കേ ഇന്ത്യയില്‍ നിന്നും ആദ്യ 300 ല്‍ ഇടം കണ്ടെത്താനായുള്ളു.

11 റാങ്ക് നേടിയ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരാണ് ഏഷ്യയിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം. ആദ്യ 20 ല്‍ യൂറോപ്പില്‍ നിന്നും സ്വിറ്റസര്‍ലന്റിലെ ലോസാന്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും(14), സ്‌കോട്!ലന്‍ഡിലെ എഡിന്‍ബറോ (20) എത്തിയപ്പോള്‍ മ്യുണിക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയാണ് (50) ജര്‍മനിയിലെ മുന്‍നിര യൂണിവേഴ്‌സിറ്റി. സ്വിസ്സിലെ മറ്റ് പ്രമുഖ യുണിവേഴ്‌സിറ്റികളായ സൂറിക് (69), ജെനീവ(106), ബേണ്‍(114), ബാസല്‍(149, ലോസാന്‍(169) എന്നിവയും ആദ്യ മികച്ച 200 ല്‍ ഇടം പിടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക