Image

ഒമാന്‍ സന്ദര്‍ശക വീസ മാര്‍ച്ചു വരെ നീട്ടി: രാജ്യത്ത് രോഗികളുടെ എണ്ണം ഒറ്റദിവസം 1067

Published on 11 June, 2020
 ഒമാന്‍ സന്ദര്‍ശക വീസ മാര്‍ച്ചു വരെ നീട്ടി: രാജ്യത്ത് രോഗികളുടെ എണ്ണം ഒറ്റദിവസം 1067

മസ്‌കറ്റ്: സന്ദര്‍ശക വീസകള്‍ അനുവദിച്ചതിനുശേഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കാതെ പോയവരുടെ വീസ കാലാവധി 2021 മാര്‍ച്ച് വരെ നീട്ടിയതായി റോയല്‍ ഒമാന്‍ പോലീസ് കസ്റ്റംസ് ആന്‍ഡ് ഇമിഗ്രേഷന്‍ വക്താവ് അറിയിച്ചു.

സന്ദര്‍ശക വീസയുടെ വിഭാഗമനുസരിച്ച് രാജ്യത്ത് പ്രവേശിക്കുന്ന ദിവസം തൊട്ട് വീസക്ക് കാലാവധി ഉണ്ടായിരിക്കും.

കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ ഏറ്റവും ഉയര്‍ന്ന സംഖ്യ ആരോഗ്യ വകുപ്പ് വ്യാഴാഴ്ച രേഖപ്പെടുത്തി. 1067 പുതിയ രോഗികളില്‍ 725 പേര്‍ വിദേശികളാണ്. ഇതില്‍ 799 പേരും മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരും. രാജ്യത്തെ വയറസ് ബാധിതരുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമുള്ള എണ്ണം 20000 അടുക്കുന്നു. ഇതില്‍ 6632 പേര്‍ രോഗ വിമുക്തി നേടിയിട്ടുണ്ട്. മരണ സംഖ്യ ഇന്നലെ വരെ 89 ആണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക