Image

കെ.എച്ച്‌.എൻ.എ. മലയാള മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു

Published on 11 June, 2020
കെ.എച്ച്‌.എൻ.എ. മലയാള മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു

മലയാള മാധ്യമങ്ങളും, സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളും എന്ന വിഷയത്തെ അധികരിച്ചു മലയാള മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യവും സാമൂഹ്യ വിമർശകനുമായ അഡ്വക്കേറ്റ് ജയശങ്കർ, രാഷ്ട്രീയ വിചിന്തകനും നിരീക്ഷകനും എഴുത്തുകാരനുമായ ശ്രീജിത്ത് പണിക്കർ, ജനം ടി.വി . എഡിറ്ററും സംവാദകനുമായ ജി. കെ. സുരേഷ്ബാബു എന്നിവർ പങ്കെടുക്കുന്ന വെബ്‌നാറിനു കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക നേതൃത്വം നൽകുന്നു
              
ജൂൺ 14 ഞായറാഴ്ച ഉച്ചക്ക് ഈസ്റ്റേൺ സമയം 12.15 നു ആരംഭിക്കുന്ന സെമിനാറിൽ വാർത്താ പ്രക്ഷേപണരംഗത്തെ ആനുകാലിക ചലനങ്ങളും, അവതാരകരുടെയും മാധ്യമ മുതലാളിമാരുടെയും നിഷ്പക്ഷമല്ലാത്ത രാഷ്ട്രീയ നിലപാടുകളും ചർച്ച ചെയ്യുകയും പ്രേക്ഷകരുടെ പ്രതികരണങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു. ഈ സംവാദത്തിൽ കെ.എച്.എൻ. എ. മുൻപ്രസിഡന്റ് സുരേന്ദ്രൻ നായർ മോഡറേറ്ററായിരിക്കും.
                
വിജ്ഞാനപ്രദവും കാലികവുമായ ഈ സംവാദത്തിൽ എല്ലാ മലയാളി സുഹൃത്തുക്കളും പങ്കെടുത്തു വിജയിപ്പിക്കണമെന്നും പ്രസിഡന്റ് സതീഷ് അമ്പാടി അഭ്യർഥിച്ചു.


ZOOM Information :-

Join Zoom Meeting
https://us02web.zoom.us/j/85061696141?pwd=RkhhRndDZ2NIUUJNREdqVGgveFIvdz09

Meeting ID: 850 6169 6141
Password: 740096
One tap mobile
+13462487799,,85061696141#,,1#,740096#
കെ.എച്ച്‌.എൻ.എ. മലയാള മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക