Image

കോവിഡ് പോരാട്ടത്തിന് ആത്മവിശ്വാസവുമായി ബ്രോഡ് വേ കത്തീഡ്രല്‍ ഗായകസംഘം.

ഷാജീ രാമപുരം Published on 12 June, 2020
കോവിഡ് പോരാട്ടത്തിന് ആത്മവിശ്വാസവുമായി ബ്രോഡ് വേ കത്തീഡ്രല്‍ ഗായകസംഘം.
ന്യുയോര്‍ക്ക്: കോവിഡിനെതിരായ പോരാട്ടത്തിന് ഐക്യവും ആത്മവിശ്വാസവും പകര്‍ന്ന് ചെന്നൈ ബ്രോഡ് വേ സെന്റ്.തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ് മൂവ്‌മെന്റിന്റെ മുന്‍കാല അംഗങ്ങളുടെ കൂട്ടായ്മ ആയ അമ്മ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആണ് ഗാനങ്ങള്‍ ആലപിച്ചത്.


1970 മുതല്‍ 1990 വരെ എംജിഒസിഎസ്എം എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരും എന്നാല്‍ ഇപ്പോള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വസിക്കുന്നതുമായ 64 ഗായകരെ ഒന്നിച്ച് കോര്‍ത്തിണക്കിയാണ് ഇപ്രകാരം ഗാനങ്ങള്‍ തയ്യാറാക്കിയത് എന്ന് ഡോ.സാലി കെ.നെല്‍സണ്‍ (ന്യൂജേഴ്‌സി), ബ്രോഡ് വേ ചര്‍ച്ചില്‍ ഈ കാലഘട്ടത്തില്‍ വികാരിയായിരുന്ന പരേതനായ റവ.ഫാ.ഫിലിപ് ചെമ്പോത്തറയുടെ മകള്‍ സോമി ജേക്കബ് (ഡാളസ്) എന്നിവര്‍ അറിയിച്ചു.


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപോലിത്തയാണ് ഗാനങ്ങളുടെ വിഡിയോ ആശിര്‍വദിച്ച് പ്രകാശനം ചെയ്തത്. സംഗീത സംവിധായകന്‍ വിനോദ് സൈമണ്‍, മോഹന്‍ ഡാനിയല്‍ എന്നിവരാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയത്. അമ്മ എംജിഒസിഎസ്എം ചെന്നൈ എന്ന പേരില്‍ വിഡിയോ യൂട്യൂബില്‍ ലഭ്യമാണ്.

കോവിഡ് പോരാട്ടത്തിന് ആത്മവിശ്വാസവുമായി ബ്രോഡ് വേ കത്തീഡ്രല്‍ ഗായകസംഘം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക