Image

'ഞാന്‍ തന്നെ അതിശയിച്ച എന്റെ ലുക്ക്': ഫോട്ടോ ഷൂട്ട് ചിത്രവുമായി നദിയ മൊയ്തു

Published on 12 June, 2020
'ഞാന്‍ തന്നെ അതിശയിച്ച എന്റെ ലുക്ക്': ഫോട്ടോ ഷൂട്ട് ചിത്രവുമായി നദിയ മൊയ്തു

ണ്ട് വര്‍ഷം മുന്‍പെടുത്ത ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി നദിയ മൊയ്തു. 2018ല്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രമാണ് ഇത്. എന്നെത്തന്നെ അതിശയിപ്പിച്ച ആ ലുക്ക് എന്ന് കുറിച്ചാണ് നടി ത്രോബാക്ക് ചിത്രം പങ്കുവച്ചത്.


ഗലാട്ട ഡോട്ട് കോമിനായി നടത്തിയ ഫോട്ടോ ഷൂട്ടില്‍ വിഎസ് അനന്ത കൃഷ്ണന്‍ പകര്‍ത്തിയ ചിത്രമാണ് ഇത്. #ThrowBackThursday എന്ന ഹാഷ്ടാഗോടു കൂടിയാണ് നദിയാ മൊയ്തു ഫൊട്ടോ പങ്കുവച്ചത്. സമന്താ ജഗനായിരുന്നു ഫോട്ടോ ഷൂട്ടിനായി മേക്കപ്പ് നിര്‍വഹിച്ചത്. അമൃതാ റാം ആയിരുന്നു സ്റ്റൈലിസ്റ്റ്.

ലോക്ക്ഡൗണ്‍ നാളില്‍ ഇന്‍സ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയ നാദിയ പഴയ കാല ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത് പതിവാണ്. "നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്"സിനിമയെ കുറിച്ചായിരുന്നു താരത്തിന്റെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റ്തന്നെ. പള്ളിയില്‍ പ്രാര്‍ഥിക്കുന്ന ഗേളിയും തൊട്ടതുത്ത് സംവിധായകന്‍ ഫാസിലും. ഇത്രയും ഗംഭീരമായൊരു തുടക്കം തന്നെ സംവിധായകനോട് എക്കാലത്തും കടപ്പെട്ടിരിക്കുന്നു എന്നാണ് നദിയ പോസ്റ്റില്‍ കുറിച്ചത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക