Image

എട്ടു മാസങ്ങള്‍ക്കു ശേഷം `പുതിയ മുഖ'വുമായി പൃഥ്വിരാജ്‌

Published on 12 June, 2020
 എട്ടു മാസങ്ങള്‍ക്കു ശേഷം `പുതിയ മുഖ'വുമായി പൃഥ്വിരാജ്‌

ആട്‌ ജീവിതത്തിനായി ക്ഷീണിച്ചും താടിയും മുടിയും നീട്ടിയും അമ്പരപ്പിക്കുന്ന രൂപത്തില്‍ ജോര്‍ദ്ദാനില്‍ നിന്നെത്തിയ പൃഥ്വിരാജ്‌ ഇപ്പോള്‍ എട്ടു മാസത്തിനുശേഷം താടിയും മുടിയും വെട്ടി. ഭാര്യ സുപ്രിയയ്‌ക്കെപ്പം ചേര്‍ന്നു നില്‍ക്കുന്ന പ്രണയാര്‍ദ്രമായ ചിത്രം സമൂഹമാധ്യമത്തിലൂടെ പൃഥ്വിരാജ്‌ തന്നെയാണ്‌ ആരാധകര്‍ക്കായി ഈ `സര്‍പ്രൈസ്‌' പങ്കു വച്ചത്‌. 

ആട്‌ ജീവിതം എന്ന സിനിമയ്‌ക്കായി കഴിഞ്ഞ ഒക്‌ടോബറിലാണ്‌ പൃഥ്വിരാജ്‌ താടി വളര്‍ത്തി തുടങ്ങിയത്‌. പിന്നീട്‌ വന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ താടിയുള്ള ലുക്കിലാണ്‌ താരം പ്രത്യക്ഷപ്പെട്ടത്‌. അതിനു ശേഷം താടിയും മുടിയും വളര്‍ത്തി ശരീരവും മെലിയിച്ച്‌ കഴിഞ്ഞ മാര്‍ച്ചിലാണ്‌ പൃഥ്വിരാജും സംവിധായകന്‍ ബ്‌ളസിയും ഉള്‍പ്പെടുന്ന സംഘം ആട്‌ജീവിതത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദ്ദാനിലേക്ക്‌ പോയത്‌. 

എന്നാല്‍ പൃഥ്വിയും സംഘവും കോവിഡ്‌കാരണം അവിടെ കുടുങ്ങുകയായിരുന്നു. പിന്നീട്‌ മെയ്‌ 22ന്‌ താരം കൊച്ചിയിലെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്‌ കുടുംബത്തോടൊപ്പം ഒത്തു ചേര്‍ന്നത്‌.
ആട്‌ജീവിതം ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെ താരം തന്റെ പഴയ രൂപത്തിലേക്ക്‌ തിരിച്ചു വരാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി കഠിനമായ വര്‍ക്കൗട്ടിലാണ്‌ പൃഥ്വിയിപ്പോള്‍. അതിന്റെ ഭാഗമായി തന്നെയാണ്‌ ഏറെ നാള്‍ കൂടെയുണ്ടായിരുന്ന താടിയോട്‌ താരം വിട ചൊല്ലിയതും. ഏതായാലും പൃഥ്വിയുടെ`പുതിയ മുഖം' ആഘോഷമാക്കുകയാണ്‌ ആരാധകര്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക