Image

'മിഷന്‍ വിംഗ്‌സ് ഓഫ് കംപാഷന്‍'പദ്ധതിയിലേക്ക് ഫോസ കുവൈറ്റ് വിമാന ടിക്കറ്റ് സംഭാവന ചെയ്തു

Published on 12 June, 2020
'മിഷന്‍ വിംഗ്‌സ് ഓഫ് കംപാഷന്‍'പദ്ധതിയിലേക്ക് ഫോസ കുവൈറ്റ് വിമാന ടിക്കറ്റ് സംഭാവന ചെയ്തു

കുവൈത്ത് സിറ്റി: കോവിഡ് വ്യാപന പ്രതിസന്ധിയില്‍ ജോലിയും വരുമാനവും ഇല്ലാതെയും അസുഖങ്ങളായും മറ്റും നാടണയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസത്തിന്റെ കൈത്തിരി നാളമായി നാട്ടിലേക്ക് തിരിച്ചുപോവാന്‍ വിമാന ടിക്കറ്റ് എടുക്കാന്‍ പണമില്ലാത്തവര്‍ക്കായി 'ഗള്‍ഫ് മാധ്യമ'വും 'മീഡിയവണും' ചേര്‍ന്നൊരുക്കുന്ന 'മിഷന്‍ വിംഗ്‌സ് ഓഫ് കംപാഷന്‍'പദ്ധതിയിലേക്ക് ഫാറൂഖ് കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയായ ഫോസ കുവൈറ്റ് 10? വിമാന ടിക്കറ്റ് സംഭാവന ചെയ്തു.

കുവൈറ്റിലെ എല്ലാ സംഘടനകളെയും സഹകരിപ്പിച്ചു കൊണ്ട് കൂട്ടായ രീതിയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ഗള്‍ഫ്? മാധ്യമ ത്തിന്റെയും മീഡിയ വണ്ണിന്റെയും' പ്രവര്‍ത്തനം വളെരെ ശ്ലാഘനീയമാണെന്നും ഫറൂക്കാബാദ് ക്യാമ്പസ് പഠനങ്ങള്‍ക്കൊപ്പം പകര്‍ന്നു നല്‍കിയ പഠ്യേതര മൂല്യങ്ങളാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഫോസ അംഗങ്ങള്‍ക്ക് പ്രചോദനമാവുന്നതെന്നും കുവൈറ്റ് ഫോസ പ്രസിഡന്റ് മുഹമ്മദ് റാഫിയും ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദും ട്രഷറര്‍ പി.ടി. അഷറഫും പറഞ്ഞു.

റംസാന്‍ കാലയളവില്‍ ചാരിറ്റി കാമ്പയിന്‍ ആയി ഫാറൂഖ് കോളജ് കാന്പസില്‍ പ്രവര്‍ത്തനം തുടങ്ങിയ ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പിനുള്ള പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നതിനൊപ്പമാണ് കുവൈറ്റില്‍ പ്രതിസന്ധി മൂലം ബുദ്ധിമുട്ടു അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി ഫുഡ് കിറ്റ് വിതരണവും ടിക്കറ്റ് സഹായവുമായി ഫോസ കുവൈറ്റ് മുന്‌പോട്ടു വന്നത്. അംഗങ്ങള്‍ക്കു പുറമെ ഫോസ കുവൈറ്റിന്റെ പദ്ധതികളുമായി എപ്പോഴും കൈകോര്‍ക്കുന്ന സുമനസുകളും സഹകരിച്ചു. കളക്ഷന്‍ സമാഹരണത്തിനു ഇമതിയാസ് സി ഇ വി, ഡോ. സി.പി. മുസ്തഫ (വൈസ് പ്രസിഡന്റ്) റമീസ് ഹൈദ്രോസ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബഷീര്‍ ബാത്ത (പബ്ലിക് റിലേഷന്‍ സെക്രട്ടറി), എം.എം. സുബൈര്‍ (ആര്‍ട്‌സ് സെക്രട്ടറി), ഹബീബ് കളത്തിങ്കല്‍, എം.വി. സഹീറുദ്ദീന്‍, കമാല്‍, അനീസ്, അബ്ദുല്ല കോളറോത്, അനസ് പുതിയൊട്ടില്‍, നബീല്‍ കോയ, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക