Image

ഹിന്ദി ഷോര്‍ട്ട് ഫിലിമില്‍ നായികയായി നിമിഷ

Published on 13 June, 2020
ഹിന്ദി ഷോര്‍ട്ട് ഫിലിമില്‍ നായികയായി നിമിഷ

മലയാളത്തില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മികച്ച നടി എന്ന് തെളിയിച്ച നിമിഷ ഇപ്പോള്‍ ഹിന്ദിയിലേക്കും എത്തുകയാണ്. മലയാളിയായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത 'ഘര്‍ സെ' എന്ന ഹ്രസ്വചിത്രത്തിലാണ് നിമിഷ മുഖ്യ വേഷത്തില്‍ എത്തുന്നത്. ' ബിടെക്' എന്ന ആസിഫ് അലി ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മൃദുല്‍.


ജെ രാമകൃഷ്ണ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഫഹദ് ഫാസിലിനൊപ്പം എത്തുന്ന മാലിക്ക് ആണ് നിമിഷയുടെ അടുത്തതായി തിയറ്ററുകളില്‍ എത്താനുള്ള ചിത്രം. ഫഹദിനെ പോലെ നിമിഷയും ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക