Image

'സ്മൃതികളിലെന്നും ഒഎന്‍വി' ജൂണ്‍ 14 ന്

Published on 14 June, 2020
'സ്മൃതികളിലെന്നും ഒഎന്‍വി' ജൂണ്‍ 14 ന്


ലണ്ടന്‍: കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക്ക് ലൈവ് കാമ്പയിനായ 'വീ ഷാല്‍ ഓവര്‍ കം' (WE SHALL OVERCOME) ലൂടെ കേരളത്തിന്റെ മഹാകവി ഒഎന്‍വി കുറുപ്പിന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഗായകന്‍ ജി വേണുഗോപാലും ഒപ്പം യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട ഗായകരും ചേര്‍ന്ന് 'സ്മൃതികളിലെന്നും ഒഎന്‍വി' എന്ന ലൈവ് പരിപാടി അവതരിപ്പിക്കുന്നു.

ജൂണ്‍ 14 നു (ഞായര്‍) ഉച്ചകഴിഞ്ഞു 2 നു നടക്കുന്ന പരിപാടിയില്‍
ഒഎന്‍വിയുടെ മകനും ഗായകനുമായ രാജീവും കൊച്ചുമകളും നര്‍ത്തകിയും യുകെയില്‍ താമസിക്കുന്ന ആമി ജയകൃഷ്ണനും ചേര്‍ന്നവതരിപ്പിക്കുന്ന ഈ ലൈവ് പരിപാടിയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ഗായിക അപര്‍ണ രാജീവ് , ഡോ. മായാദേവി കുറുപ്പ്, ഡോ. ജയകൃഷ്ണന്‍, ഡോ. പ്രണവ്, സുമിത ജയകൃഷ്ണന്‍ എന്നിവരോടൊപ്പം മലയാളത്തിന്റെ ഭാവ സാന്ദ്ര ഗായകന്‍ ജി. വേണുഗോപാലും മുഖ്യാതിഥിയായി എത്തുന്നു.

പരിപാടിയില്‍ ഒഎന്‍വി യെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം രചിച്ച ഗാനങ്ങള്‍ യുകെയിലെ അറിയപ്പെടുന്ന ഗായകരായ ഡോ. സേതു വാര്യര്‍, രാജേഷ് രാമന്‍, സ്മൃതി സതീഷ്, ഡോ. കിഷോര്‍ വാര്യര്‍, അലീന സജീഷ് തുടങ്ങിയര്‍ ആലപിക്കും.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക