Image

ബോളിവുഡ് നടന്‍ രത്തന്‍ ചോപ്ര ക്യാന്‍സര്‍ ബാധിച്ച് മരിച്ചു

Published on 14 June, 2020
ബോളിവുഡ് നടന്‍ രത്തന്‍ ചോപ്ര ക്യാന്‍സര്‍ ബാധിച്ച് മരിച്ചു
മുന്‍കാല ബോളിവുഡ് നടന്‍ രത്തന്‍ ചോപ്ര(70) ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. പഞ്ചാബിലെ മലര്‍കോട്ലയില്‍ വച്ച് വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു. 
ചോപ്രയുടെ ദത്തുപുത്രി അനിതയാണ് മരണവാര്‍ത്ത പുറത്തു വിട്ടത്. അവിവാഹിതനായിരുന്ന നടന്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഹരിയാനയിലെ പഞ്ചകുലയില്‍ ഒരു വാടകവീട്ടില്‍ കഴിഞ്ഞിരുന്ന നടന്‍ കടുത്ത ദാരിദ്ര്യം നേരിട്ടിരുന്നു. ധര്‍മ്മേന്ദ്ര, അക്ഷയ് കുമാര്‍, സോനു സൂദ് തുടങ്ങിയവരോട് ധനസഹായമാവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രതികരണമൊന്നുമുണ്ടായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തനൂജ നായികയയെത്തിയ മമ്മി കീ ഗുഡിയാ(1972) ആണ് പ്രസിദ്ധമായ ചിത്രം. അയിനാ(1977) എന്നൊരു ചിത്രത്തിലും വേഷമിട്ടിരുന്നു. 
അബ്ദുള്‍ ജബ്ബാര്‍ ഖാന്‍ എന്നായിരുന്നു യഥാര്‍ഥ പേര്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുണ്ടായിരുന്നു അദ്ദേഹം സ്‌കൂള്‍ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.

രവി ചോപ്ര എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ലോഫര്‍, ആയാ സാവന്‍ ജൂം കേ, ജുഗ്‌നു തുടങ്ങിയ ചിത്രങ്ങളില്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും മുത്തശ്ശിയുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് അഭിനയം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഈ ചിത്രങ്ങളില്‍ പിന്നീട് ധര്‍മ്മേന്ദ്രയാണ് വേഷമിട്ടത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക