Image

അനുശ്രീയോട് ഒരു 'ഹായ്' ചോദിച്ച് ഹരി പത്തനാപുരം: ചിരിപ്പിച്ച് താരത്തിന്റെ മറുപടി

Published on 14 June, 2020
അനുശ്രീയോട് ഒരു 'ഹായ്' ചോദിച്ച് ഹരി പത്തനാപുരം: ചിരിപ്പിച്ച് താരത്തിന്റെ മറുപടി

ലോക്ക്ഡൗണ്‍ ആയതോടെ സിനിമ താരങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുമായി സംവദിക്കാനും താരങ്ങള്‍ ഈ സമയം ഉപയോഗിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ.

തന്റെ പോസ്റ്റുകള്‍ക്ക് താഴെവരുന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അനുശ്രീ പങ്കുവച്ച ഒരു ചിത്രത്തിനു താഴെ ജ്യോതിഷ പണ്ഡിതന്‍ ഹരി പത്തനാപുരം രസകരമായ ഒരു കമന്റ് രേഖപ്പെടുത്തി. ഉടന്‍ തന്നെ ഹരി പത്തനാപുരത്തിനു മറുപടിയുമായി അനുശ്രീയും രംഗത്തെത്തി.

അമ്പട കള്ളാ സണ്ണിക്കുട്ടാ.. എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ഇന്ന് പുതിയൊരു ചിത്രം പങ്കുവച്ചത്. അതിനു താഴെ ഒരു ഹായ് തരുമോ എന്ന് ചോദിച്ചാണ് ഹരി പത്തനാപുരം കമന്റ് ചെയ്തത്. കുറെ കാലമായി ചോദിക്കുന്നു 'ഒരു ഹായ് തരുമോ' എന്നായിരുന്നു ഹരിയുടെ കമന്റ്. 'എന്റെ ഹരി ചേട്ടനു എത്ര ഹായ് വേണം' എന്നായിരുന്നു അനുശ്രീയുടെ മറുപടി. രസകരമായ കമന്റിനു താഴെ നിരവധിപേര്‍ മറുപടിയുമായി എത്തി.

അതേ സമയം, കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്‌റ്റൈലന്‍ ഫോട്ടോഷൂട്ടുകളുമായി സജീവമാണ് നടി അനുശ്രീ. ഇതു വരെ കാണാത്ത സ്‌റ്റൈലിലുള്ള ചിത്രങ്ങളാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി പങ്കുവച്ചത്.  ഷര്‍ട്ടും, മടക്കിക്കുത്തിയ മുണ്ടും സണ്‍ഗ്ലാസും വച്ച് മാസ് ലുക്കില്‍ അനുശ്രീ പ്രത്യക്ഷപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക