Image

മോദി സര്‍ക്കാരിന്റേയും കേരള സര്‍ക്കാരിന്റേയും ജനദ്രോഹ നടപടികള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്-കേരള ന്യൂജേഴ്സി ചാപ്റ്റര്‍

ജോസഫ് ഇടിക്കുള Published on 15 June, 2020
മോദി സര്‍ക്കാരിന്റേയും കേരള സര്‍ക്കാരിന്റേയും ജനദ്രോഹ നടപടികള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്-കേരള ന്യൂജേഴ്സി  ചാപ്റ്റര്‍
ഒരു വശത്ത് തുടര്‍ച്ചയായുള്ള ഇദ്ധന വില വര്‍ദ്ധനയിലൂടെ മോദി സര്‍ക്കാരും മറുവശത്ത് ഇരുട്ടടി പോലെ വൈദ്യുതി ബില്‍ വര്‍ദ്ധനയുമായി കേരള സര്‍ക്കാരും ജനത്തെ കൊള്ളയടിക്കുകയാണ്.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാന്‍ മാത്രമായി പ്രഖ്യാപിച്ച പദ്ധതികൊളൊക്കെ വെറും പദ്ധതികളായി മാത്രം അവശേഷിച്ചപ്പോള്‍, കഷ്ടതയില്‍ പൊറുതി മുട്ടുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണു ഒരുപോലെ കേന്ദ്രത്തിലേയും കേരളത്തിലേയും സര്‍ക്കാരുകള്‍ എടുത്തിരിക്കുന്നത്.

 ഈ കൊറോണ കാലത്ത് വെറും തള്ളുകളും പി ആര്‍ വര്‍ക്കുകളും മാത്രമാണു ഈ സര്‍ക്കാരുകളുടെ  ഇതുവരെയുള്ള സംഭാവന. വിദേശത്ത് ജോലി നഷ്ടപ്പെട്ട് കുടുങ്ങി കിടക്കുന്നവരെ തിരിച്ച് കൊണ്ടു വരുന്നതിലും അവരെ പുനരധിവസിപ്പിക്കുന്നതിലും സര്‍ക്കാരുകള്‍ പൂര്‍ണ്ണ പരാജയമാണു. പ്രവാസികളോടുള്ള സര്‍ക്കാരുകളുടെ മനോഭാവം മാറണം.

 സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കേതിരെ കോണ്‍ഗ്രസിന്റെ സമര പരിപാടികള്‍ക്ക് ന്യൂജേഴ്സി ചാപ്റ്ററിന്റെ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക