Image

അൻമോൽ കൗർ യുഎസ് മിലിട്ടറി അക്കാദമിയിൽ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ആദ്യ സിക്ക് വനിത

പി.പി.ചെറിയാൻ Published on 15 June, 2020
അൻമോൽ  കൗർ യുഎസ് മിലിട്ടറി അക്കാദമിയിൽ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ആദ്യ  സിക്ക് വനിത
ന്യൂയോർക്ക് ∙ വെസ്റ്റ് പോയ്ന്റ് യുഎസ് മിലിട്ടറി അക്കാദമിയുടെ ചരിത്രത്തിലാദ്യമായി ഗ്രാജുവേറ്റ് ചെയ്ത ഇന്ത്യൻ അമേരിക്കൻ സിക്ക് വനിത എന്ന അഭിമാനകരമായ നേട്ടത്തിന് അൻമോൽ കൗർ നരംഗ് അർഹയായി. യുനൈറ്റഡ് സ്റ്റേറ്റ്സ് ആർമി എയർ ഡിഫൻസ് ആർട്ടിലറി ബ്രാഞ്ചിൽ സെക്കന്റ് ലഫ്റ്റനെന്റായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

ജോർജിയ ഹോം ടൗണിൽ നിന്നുള്ള എന്റെ കുടുംബാംഗങ്ങളുടേയും സ്നേഹിതരുടേയും സമുദായാംഗങ്ങളുടേയും പിന്തുണ നിക്ക് ആത്മവിശ്വാസം  നൽകിയതായി സിക്ക് കൊയലേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ അൻമൾ പറയുന്നു.  കൈവരിച്ച നേട്ടം മറ്റു സിക്ക് അമേരിക്കൻസിന് ഉന്നത നേട്ടങ്ങൾ കൈവരിക്കുന്നതിന് പ്രചോദനമാകട്ടെ എന്നും അവർ ആശംസിച്ചു.

ഒക്കലഹോമയിൽ ബേസിക്ക് ഓഫിസർ ലീഡർഷിപ്പ് കോഴ്സ് പൂർത്തിയാക്കിയ അൻമളിന്റെ ആദ്യ നിയമനം ജപ്പാനിലെ ഒക്കിനാവയിലാണ്. 2021 ജനുവരിയിൽ അവർ അവിടെ ചുമതലയേൽക്കും. ജോർജിയ റോസ്‌വാളിൽ ജനിച്ചു വളർന്നു, ഇന്ത്യൻ അമേരിക്കൻ രണ്ടാം തലമുറയിൽ ഉൾപ്പെട്ട കൗർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിൽ തന്നെ മിലിട്ടറി സർവീസിൽ ചേരുന്നതിനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നു. യുഎസ് മിലിട്ടറിയിൽ സേവനം അനുഷ്ഠിക്കുന്നതിന് തയാറായ കൗറിനെ യുഎസ് ആർമി ക്യാപ്റ്റൻ സിംറത്പാൽ സിംഗ് അഭിനന്ദിച്ചു.

Punjab CM hails first Sikh woman graduate of US Military Academy

Chandigarh, June 14 (IANS) Punjab Chief Minister Amarinder Singh, here on Sunday, complemented Anmol Narang for becoming the first observant Sikh woman to graduate from the US Military Academy.

"I congratulate 23-year-old Anmol Narang who on Saturday became the first observant Sikh to graduate from the US Military Academy at West Point," the Chief Minister tweeted.

"Anmol, the entire Punjab is proud of you. God bless!" he added.

"I am excited and honored to be fulfilling my dream of graduating from West Point," said Second Lt. Anmol Narang. "I am showing other Sikh Americans that any career path is possible for anyone willing to rise to the challenge."

അൻമോൽ  കൗർ യുഎസ് മിലിട്ടറി അക്കാദമിയിൽ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ആദ്യ  സിക്ക് വനിതഅൻമോൽ  കൗർ യുഎസ് മിലിട്ടറി അക്കാദമിയിൽ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ആദ്യ  സിക്ക് വനിത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക