Image

സുശാന്ത്​ സിങ്ങി​െന്‍റ മരണം: കരണ്‍ജോഹറിനും നടി ആലിയ ഭട്ടിനുമെതിരെ ​ആരാധകര്‍

Published on 15 June, 2020
സുശാന്ത്​ സിങ്ങി​െന്‍റ മരണം: കരണ്‍ജോഹറിനും നടി ആലിയ ഭട്ടിനുമെതിരെ   ​ആരാധകര്‍

നടന്‍ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ബോളിവുഡ് സംവിധാായകന്‍ കരണ്‍ ജോഹറിനും നടി ആലിയ ഭട്ടിനും സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. സുശാന്തിനെ മുന്‍പ് രണ്ടുപേരും ചേര്‍ന്ന് ഒരു ടിവി ഷോയ്‌ക്കിടയില്‍ പരിഹസിച്ചതുമായി ബന്ധപ്പെട്ടാണ് കടുത്ത വിമര്‍ശനമുയരുന്നത്.


കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ വെച്ചാണ് കരണും ആലിയയും ചേര്‍ന്ന് സുശാന്തിനെ കളിയാക്കിയത്. ടിവി താരമായതിന്റെ പേരിലായിരുന്നു അന്ന് താരം പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നതെന്നും സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നു.സുശാന്ത് കടുത്ത പ്രതിസന്ധികളെ നേരിടുന്നതായി കുറേനാളുകളായി തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും ഒന്നും ചെയ്തില്ല.പിന്നെ ഇപ്പോള്‍ എന്തിനാണ് മുതലക്കണ്ണീര്‍ ഒഴുക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

This is heartbreaking....I have such strong memories of the times we have shared ...I can't believe this ....Rest in peace my friend...when the shock subsides only the best memories will remain....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക