Image

ലാല്‍-ജീന്‍ പോളിന്റെ സുനാമിയിലൂടെ സംസ്ഥാനത്ത് സിനിമ ചിത്രീകരണം പുനരാരംഭിച്ചു

Published on 15 June, 2020
ലാല്‍-ജീന്‍ പോളിന്റെ സുനാമിയിലൂടെ സംസ്ഥാനത്ത് സിനിമ ചിത്രീകരണം പുനരാരംഭിച്ചു

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സിനിമ സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തി വെച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ സീരിയല്‍ ചിത്രീകരണം വീണ്ടും ആരംഭിച്ചിരുന്നു. ഇപ്പോഴിത നിര്‍ത്തിവെച്ചിരുന്ന സിനിമ ഷൂട്ടിങ്ങും ആരംഭിച്ചിരിക്കുകയാണ്. 


കൊറോണ ഭീതിയില്‍ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ആദ്യം ചിത്രീകരണം നിര്‍ത്തിവെച്ച മലയാള സിനിമയാണ് സുനാമി. മാര്‍ച്ച്‌ 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിര്‍ത്തിവെച്ചത്. 


ഇപ്പോഴിത സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ ഷൂട്ടിങ് തുടങ്ങിയ ആദ്യ മലയാള ചിത്രമാണ് സുനാമി. സ്ക്രീപിറ്റില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് സുനാമിയുടെ ചിത്രീകരണ ആരംഭിച്ചിരിക്കുന്നത്.


ലാല്‍ കഥയും തിരക്കഥയുമെഴുതി ജീന്‍ ലാല്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.. എറണാകുളം കച്ചേരിപ്പടിയില്‍ ഇന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പുനരംഭിച്ചിരിക്കുകയാണ്. 14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ഇത് പുരോഗമിക്കുന്നു. ലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലാലിന്റെ മരുമകന്‍ അലന്‍ ആന്റണിയാണ്.



സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധത്തില്‍ 50 പേര്‍ മാത്രമാണ് ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നത്. തെര്‍മല്‍ സ്കാനര്‍, മാസ്കുകള്‍, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരണം

. ബാലു വര്‍ഗീസാണ് നായകന്‍. 


കൂടാതെ ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂനാമിക്ക് പിന്നാലെ മറ്റ് ചിത്രങ്ങളും ഷൂട്ടിങ്ങ് പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. അവസാന ഘട്ടത്തില്‍ എത്തിയ10 സിനിമകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ്ങ് ഉടന്‍ നടക്കും.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക