Image

അന്ന് രാവിലെ സുശാന്ത് ആകെ കുടിച്ചത് ഒരു ഗ്ലാസ് ജ്യൂസ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Published on 15 June, 2020
അന്ന് രാവിലെ സുശാന്ത് ആകെ കുടിച്ചത് ഒരു ഗ്ലാസ് ജ്യൂസ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നടന്‍ സുശാന്ത് രജ്പുത്തിന്റെ മരണത്തില്‍ ആകെ ഞെട്ടി നില്‍ക്കുകയാണ് ഇന്ത്യന്‍ സിനിമ ലോകവും ആരാധകരും.


സുശാന്തിന്റെ നിറഞ്ഞ ചിരിയില്‍ ഇത്രയധികം ദുഃഖമുണ്ടായിരുന്നോ എന്നാണ് സഹപ്രവര്‍ത്തകരും ആരാധകരും ചോദിക്കുന്നത്. 


ഞായറാഴ്ചയാണ് മുംബൈയിലെ വസതിയില്‍ നിന്ന് മരിച്ച നിലയില്‍ താരത്തെ കണ്ടെത്തുന്നത് താരത്തിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.


ഇപ്പോഴിത സുശാന്തിന്റെ പോസ്റ്റ് മോര്‍‌ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റല്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൂങ്ങിയതിലൂടെയുള്ള ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് മരണം ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 


ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ് ഒരു ഗ്ലാസ് ജ്യൂസ് മാത്രമായിരുന്നു കുടിച്ചത്. ശവസംസ്കാരത്തിനായി സുശാന്തിന്റെ കുടുംബാംഗങ്ങള്‍ ഞായറാഴ്ച രാത്രി പട്നയില്‍ നിന്ന് മുംബൈയിലെത്തിയിരുന്നു.


സുശാന്തിന്റെ അവസാനദിനങ്ങള്‍ ഇങ്ങനെ. രാവിലെ ആറരയോടെ ഉറക്കമുണര്‍ന്ന സുശാന്ത് ജോലിക്കാര്‍ നല്‍കിയ ജ്യൂസ് കുടിക്കുകയായിരുന്നു.9 മണിയോടെ സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നത്രേ. അതിന് ശേഷം തന്റെ മറ്റൊരു നടനുമായി ഫോണില്‍ സംസാരിച്ചു. 


പത്ത് മണിയോടെ പ്രാതലിന് എന്ത് വേണം എന്ന് ചോദിയ്ക്കാന്‍ വേണ്ടി ജോലിക്കാരന്‍ വാതലില്‍ വന്ന് മുട്ടിയിരുന്നു. എന്നാല്‍ അപ്പോള്‍ ഡോര്‍ തുറന്നിരുന്നില്ല. രണ്ട് മണിക്കൂറിന് ശേഷം വന്ന് വിളിച്ചിട്ടും ഇതേ അവസ്ഥയായിരുന്നു. തുടര്‍ന്ന് സുശാന്തിന്റെ മനേജര്‍ സഹോദരിയെ വിളിച്ച്‌ കാര്യം പറയുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക