Image

ബോളിവുഡിനെ നിശിതമായി വിമർശിക്കുന്ന വിവാദ ‌വെളിപ്പെടുത്തലുകളുമായി നടി കങ്കണ റനൗട്ട്

Published on 15 June, 2020
ബോളിവുഡിനെ നിശിതമായി വിമർശിക്കുന്ന വിവാദ ‌വെളിപ്പെടുത്തലുകളുമായി നടി കങ്കണ റനൗട്ട്
ബോളിവുഡ്‌ നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ തുടർന്ന് ബോളിവുഡിനെ നിശിതമായി വിമർശിക്കുന്ന വിവാദ ‌വെളിപ്പെടുത്തലുകളുമായി നടി കങ്കണ റനൗട്ട്. 2019–ൽ സുശാന്തിന്റെ 5 സിനിമകളാണ് മുടങ്ങിപ്പോയതെന്നും മരണത്തെക്കുറിച്ച് ചിലർ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും നടി സമൂഹമാധ്യമത്തിൽ പങ്കു വച്ച വിഡിയോയിൽ പറഞ്ഞു. 
‘മികച്ച സിനിമകൾ ചെയ്തയാളായിട്ടും അദ്ദേഹത്തിന് ഒരു അംഗീകാരവും ലഭിച്ചില്ല. പഠനത്തിലും മിടുക്കനായിരുന്ന താരത്തെക്കുറിച്ച് മാധ്യമങ്ങളെ ഉപയോഗിച്ച് ചില തെറ്റിധാരണകൾ പരത്തുകയാണ്. സിനിമയിൽ ഗോഡ്ഫാദറില്ലെന്നും താൻ പുറത്താകുമെന്നുമൊക്കെ പലപ്പോഴും സൂചിപ്പിച്ചിരുന്ന താരം തന്റെ സിനിമകൾ കാണാൻ അപേക്ഷിക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. ചിക്ചോരെ പോലുള്ള മികച്ച സിനിമകൾ ഉണ്ടായിട്ടും അതിനൊന്നും ഒരു പുരസ്കാരവും എവിടെയും ലഭിച്ചില്ല.’ കങ്കണ പറഞ്ഞു.
സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്പോള്‍ ക്യൂട്ടായി തോന്നുന്നവരാണ് സുശാന്ത് മനോരോഗിയാണെന്നും, മയക്കുമരുന്നിനടിമയാണെന്നും പ്രചരിപ്പിക്കുന്നതെന്നും ഇതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ചോദിച്ചുകൊണ്ടുമാണ് കങ്കണ വീഡിയോ അവസാനിപ്പിക്കുന്നത്.
ബോളിവുഡിനെ നിശിതമായി വിമർശിക്കുന്ന വിവാദ ‌വെളിപ്പെടുത്തലുകളുമായി നടി കങ്കണ റനൗട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക