Image

സുനാമി ചിത്രീകരണം പുനരാരംഭിച്ചു

Published on 15 June, 2020
സുനാമി ചിത്രീകരണം പുനരാരംഭിച്ചു
അച്ഛനും മകനും ആദ്യമായി ഒരുമിച്ച് സംവിധാനം നിർവഹിക്കുന്ന ചിത്രം  ലാൽ ആൻഡ് ലാൽ ജൂനിയർ  സംവിധാനം നിർവഹിക്കുന്ന സുനാമി. കൊറോണ ഭീതിയിൽ മലയാള സിനിമ ലോകവും ലോക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യം ചിത്രീകരണം നിർത്തിവച്ച മലയാള സിനിമയാണ് സുനാമി. മാർച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിർത്തിവെച്ചത്.
സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം ആരംഭിക്കുന്ന ആദ്യ മലയാള ചിത്രവും ഇപ്പോൾ സുനാമി തന്നെയാണ്.
എറണാകുളം കച്ചേരിപ്പടിയിൽ ഇന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പുനരംഭിച്ചിരിക്കുകയാണ്. 14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക