Image

സൂര്യയുടെയും ജ്യോതികയുടെയും മകള്‍ ഇനി മുതല്‍ വക്കീല്‍

Published on 15 June, 2020
സൂര്യയുടെയും ജ്യോതികയുടെയും മകള്‍ ഇനി മുതല്‍ വക്കീല്‍

ഇന്ത്യന്‍ സിനിമലോകത്തെ മാതൃക ദമ്പതിമാരില്‍ ഒന്നാണ് സൂര്യയും ജ്യോതികയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ഇരുവരും ഒന്നിച്ച സില്ലുനു ഒരു കാതല്‍ എന്ന ചിത്രത്തില്‍ അവരുടെ മകളായി അഭിനയിച്ച ശ്രിയ ശര്‍മ്മ തന്റെ നിയമ പഠനം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രിയ ഗൗതം വാസുദേവ് മേനോന്റെ നീതാനെ എന്‍ പൊന്‍ വസന്തം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

നാഗാര്‍ജുനയുടെ നായികയായി തെലുങ്കില്‍ നിര്‍മല കോണ്‍വെന്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിനോടൊപ്പമാണ് തന്റെ നിയമപഠനവും താരം നടത്തിയത്. ശ്രിയയും അമ്മ റിതു ശര്‍മയും ചേര്‍ന്ന് ഹെല്‍ത്ത് & ഡയറ്റിങ് ടിപ്‌സ് പകരുന്ന ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതോടൊപ്പം തന്നെ കോടതിമുറിയിലെ ജീവിതവും ബാലന്‍സ് ചെയ്തു പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രിയ വെളിപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക