Image

ഫൊക്കാന കൺവെൻഷനും, ഇലക്ഷനും 2021 ജൂലൈ 31ന് മുൻപ് നടത്താൻ നാഷണൽ കമ്മിറ്റി തീരുമാനം

ശ്രീകുമാർ ഉണ്ണിത്താൻ Published on 15 June, 2020
ഫൊക്കാന കൺവെൻഷനും, ഇലക്ഷനും  2021 ജൂലൈ 31ന്  മുൻപ് നടത്താൻ നാഷണൽ കമ്മിറ്റി തീരുമാനം
ഫൊക്കാന നാഷണല്‍ കമ്മിറ്റി ജൂണ്‍ 11-നു യോഗം കൂടുകയും കണ്‍വെന്‍ഷന്‍ നടത്തുന്നതിനെ പറ്റി വിശദമായി ചര്‍ച്ച നടത്തുകയും ചെയ്തു. സാമൂഹ്യ ഒത്തുചേരല്‍ നിരോധിച്ചിരിക്കുന്നു ഈ അവസരത്തില്‍ കണ്‍വെന്‍ഷനും ഇലക്ഷനും ജൂലൈ 31, 2021 മുന്‍പായി നടത്തുവാന്‍ തീരുമാനിച്ചു.

ഇപ്പോഴത്തെ സാഹ്യചര്യത്തില്‍ ജനറല്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടുവാന്‍ ബുദ്ധിമുട്ടുണ്ട്, ഫൊക്കാന ബെലോ പ്രകാരം ഡെലിഗേറ്റുകള്‍ നേരിട്ടു വന്ന് പങ്കെടുത്തെങ്കില്‍ മാത്രമേ ജനറല്‍ കൗണ്‍സിലിന് നിയമ സാധ്യതയുള്ളൂ. അങ്ങനെ ഒരു ജനറല്‍ കൗണ്‍സിലില്‍ അല്ലാതെ ഇലക്ഷന്‍ നടത്തുവാന്‍ ഫൊക്കാന ബൈലോ അനുവദിക്കുന്നില്ല .

പ്രസിഡന്റ് മാധവന്‍ ബി നായരും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചാക്കപ്പനും കണ്‍വെന്‍ഷന് വേണ്ടി നിശ്ചയിച്ചിരുന്ന അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോര്‍ട്ടുമായി നടത്തിയ ചര്‍ച്ചയില്‍ 2021 ജൂലൈ 15 മുതല്‍ 18 വരെ കണ്‍വെന്‍ഷന്‍ സെന്റര്‍ ഒഴിവുണ്ടെന്നു അറിഞ്ഞു. ഈ തിയതി എക്‌സിക്യൂട്ടീവ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. നാഷണല്‍ കമ്മിറ്റി ഈ കണ്‍വെന്‍ഷന്‍ തിയതി അംഗീകരിക്കുകയും ഉണ്ടായി.

നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്ത തൊണ്ണൂറുശതമാനം ആളുകളും കണ്‍വെന്‍ഷനും ഇലക്ഷനും ജൂലൈ 31, 2021-നു മുന്‍പ് നടത്തുന്നത് അംഗീകരിച്ചു. അത് അനുസരിച്ചു നാഷണല്‍ കമ്മിറ്റി പ്രമേയം പാസാക്കുകയും ചെയ്തു. ആ പ്രമേയത്തിന്റെ പ്രധാന ഭാഗങ്ങള്‍ മാത്രം താഴെ കൊടുക്കുന്നു.

1. The national Committee has decided to postpone the General Council and Election of officers until July 31, 2021.
2. The General Secretary shall serve the notice for General Council in accordance with FOKANA Constitution thirty days prior to the
    date of General Council by email to each of the members. 
3. The present Board of Trustees, Executive Committee, National Committee, FOKANA Foundation, Women’s Forum, Convention
    Committee and any other sub Committees shall continue to serve in their present official capacity until July31, 2021.
4. The present officers of FOKANA shall serve in their capacity until July 31, 2021.
5.  The present Executive Committee shall conclude its activities including Convention on or before July 31, 2021. Under no  circumstances this condition will be extended.  

ലോകം മുഴുവന്‍ കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ഈ അവസരത്തില്‍ എല്ലാ സാമൂഹ്യ ഒത്തുകുടലുകളും അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിട്ടുണ്ട് . അതാത് സ്ഥലത്തെ ഗവണ്‍മെന്റുകള്‍ എടുക്കുന്ന തിരുമാനങ്ങള്‍ക്ക് അനുസരിച്ചും അതുമായി സഹകരിച്ചും മാത്രമേ നമുക്കും മുന്നോട്ടു പോകുവാന്‍ സാധിക്കുകയുള്ളു. ഈ വര്‍ഷം ഫൊക്കാന കണ്‍വെന്‍ഷന്‍ നടത്തുവാന്‍ സാധിക്കുമെന്നു തോന്നുന്നില്ല, അതുപോലെ തന്നെ ജനറല്‍ കൗണ്‍സിലും. അതുകൊണ്ടാണ് നാഷണല്‍ കമ്മിറ്റി ഇങ്ങനെ ഒരു പ്രമേയം പാസ്സാകേണ്ടി വന്നത് .

ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആയ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചാക്കപ്പന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, അഡൈ്വസറി കമ്മിറ്റി ചെയര്‍ ടി.എസ് . ചാക്കോ, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെആര്‍കെ, റീജണല്‍ വൈസ് പ്രസിഡന്റ്മാരായ ബിജു ജോസ്, ശബരി നായര്‍, എല്‍ദോ പോള്‍, ബാബു സ്റ്റീഫന്‍, ജോണ്‍ കല്ലോലിക്കല്‍, രഞ്ജിത് പിള്ളൈ, ബൈജു പകലോമറ്റം, നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ അലക്‌സ് എബ്രഹാം, അപ്പുകുട്ടന്‍ പിള്ളൈ , ബോബന്‍ തോട്ടം, ദേവസി പാലാട്ടി, ജോസഫ് കുന്നേല്‍, ജോയി ഇട്ടന്‍, മാത്യു ഉമ്മന്‍, രാജീവ് കുമാരന്‍, സജി എം പോത്തന്‍, വര്‍ഗീസ് തോമസ്, സണ്ണി ജോസഫ്, സ്റ്റാന്‍ലി, റ്റീനാ കല്ലക്കാവുങ്കല്‍, നിബിന്‍ ജോസ് തുടങ്ങിയവര്‍ നാഷണല്‍ കമ്മിറ്റി മീറ്റിങ്ങില്‍ പങ്കെടുത്തു. 
Join WhatsApp News
ഫോകാനക്കാരൻ 2020-06-15 16:27:32
ഇതെന്നാ ഫോകാനയോ അതോ fake ആനയോ? ഭരണഘടന ലംഖിച്ചു അങ്ങനെ ഒരുവർഷം അങ്ങനെ ഓസിൽ നീട്ടിയെടുക്കലെ ഭാരവാഹികളെ? നിങ്ങൾ ഒരുവർഷം കു‌ടി ചുമ്മാ ഫോട്ടോയിട്ടും, മരണത്തിൽ ഞട്ടിയും. കേരളരാഷ്ട്രിയക്കാരെ സൂമിൽ വരുത്തി പൂജിച്ചും ഇല്ലാ വാർത്തകൊടുത്തും അങ്ങു ഞളിഞ്ഞു വിലാസല്ലേ. എലെക്ഷൻ പതിവുപോലെ നടത്തണം. എനിക്കു പോകാനാ പ്രസിഡന്റ് അല്ലെങ്കിൽ പോകാനായുടെ ആനക്കാരൻ ആകാൻ മുട്ടൂണു. എലെക്ഷൻ നടത്തിയേ തീരു . അല്ലെങ്കിൽ ധർണ, സമരം, കോടതിയിൽ പോകൽ ഒക്കെ ഉണ്ടാകും.
Palakkaran 2020-06-19 21:29:08
ഫോമയും ഫൊക്കാനയും കൺവെൻഷനുകൾ എത്രയും വേഗം നടത്തണം. കൊറോണ പിടിച്ചാൽ അത്രയും സംഘടനക്കാരുടെ ശല്യം ഒഴിവായിക്കിട്ടുമല്ലോ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക