Image

തല കുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്? പക്ഷെ ടൊവിനോയ്ക്ക് പറ്റും

Published on 15 June, 2020
തല കുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്? പക്ഷെ ടൊവിനോയ്ക്ക് പറ്റും

കോവിഡ് മൂലം സിനിമ ചിത്രീകരമൊക്കെ നിര്‍ത്തി വച്ച് വീട്ടിലിരിക്കുമ്പോഴും, വര്‍ക്കൌട്ട് ചെയ്യുന്ന കാര്യത്തില്‍ നടന്‍ ടൊവിനോ തോമസ് യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. തന്റെ ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ടൊവിനോ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

ഇക്കുറി ജിമ്മില്‍ നിന്നുള്ള പുതിയൊരു വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. 'തലകുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിയ്ക്ക്? ബട്ട് ഐ ക്യാന്‍' എന്ന ക്യാപ്ഷനോട് തലകുത്തി നില്‍ക്കുന്ന ഒരു വീഡിയോ. പോസ്റ്റിന് രസകരമായ കമന്റുകളാണ് വരുന്നത്. 'രാമനാഥന് ഇതും വശമുണ്ടോ?' എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ആ കമന്റ് എന്തായാലും ടൊവിനോയെ ചിരിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക