Image

വിഷാദത്തിലേക്ക്‌ വീഴുന്ന പാവങ്ങള്‍ക്ക്‌ വേണ്ടത്‌ പണമല്ല, ആശ്വസിപ്പിക്കല്‍; അജി ജോണിന്റെ പോസ്റ്റ്‌ വൈറലാകുന്നു

Published on 16 June, 2020
വിഷാദത്തിലേക്ക്‌ വീഴുന്ന പാവങ്ങള്‍ക്ക്‌ വേണ്ടത്‌ പണമല്ല, ആശ്വസിപ്പിക്കല്‍;  അജി ജോണിന്റെ പോസ്റ്റ്‌ വൈറലാകുന്നു

സുശാന്ത്‌ സിങ്ങിന്റെ വിയോഗത്തില്‍ മനം നൊന്ത്‌ മെസേജുകള്‍ അയക്കുന്ന താരങ്ങളില്‍ പലരും ഒരു മെസേജ്‌ അയച്ചാല്‍ തിരികെ മറുപടി അയക്കാത്തവരാണെന്ന്‌ നടന്‍ അജി ജോണ്‍ പറയുന്നു. 

ഒറ്റപ്പെടലില്‍ നിന്നും വിഷാദത്തിലേക്ക്‌ വഴുതി വീഴുന്ന പാവങ്ങള്‍ക്ക്‌ പണമല്ല, ആശ്വസിപ്പിക്കലാണ്‌ വേണ്ടതെന്ന്‌ താരം പറയുന്നു. 

അജി ജോണിന്റെ കുറിപ്പ്‌ വായിക്കാം.

`സഹപ്രവര്‍ത്തകന്‍ ഒരു മെസേജ്‌ അയച്ചാല്‍ അതിനു മറുപടി അയക്കാത്ത, ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത, കണ്ടില്ലെന്നു നടിക്കുന്ന സകലമാന നക്ഷത്രങ്ങളും താരങ്ങളും രാജാക്കന്‍മാരും രാജകുമാരിമാരും സുശാന്തിന്റെ വിയോഗത്തില്‍ മനം നൊന്ത്‌ പ്രതികരിക്കുന്നു. പ്രസംഗിക്കുന്നു. ഒറ്റപ്പെടലില്‍ നിന്നും വിഷാദത്തിലേക്ക്‌ വഴുതി വീഴുന്ന പാവങ്ങള്‍ക്ക്‌ നിങ്ങള്‍ ഒരു രൂപ പോലും നല്‍കേണ്ട. കൈത്താങ്ങും നല്‍കേണ്ട. 

ഏറ്റവും അടുത്തു നിന്നിരുന്നവരെ, നില്‍ക്കുന്നവരെ നോക്കി ഒരു ചിരി. ഒന്നു ചേര്‍ത്തു പിടിക്കല്‍, വെറുതേ കള്ളം പറഞ്ഞെങ്കിലും ഒരു ആശ്വസിപ്പിക്കല്‍, ഇത്രയൊക്കെ മതി. അല്ലാതെ മറ്റേ പ്രസംഗം നടത്തി, അവരെ , ഞങ്ങളെ, നിങ്ങളെ, എന്നെ, നിന്നെ വീണ്ടും വീണ്ടും കൊല്ലുന്നത്‌?

നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ശ്രമിച്ചിട്ടും പിന്നിലായിപ്പോയ അവര്‍ക്ക്‌ ഒരു `ഹായ്‌' ഫോണ്‍ എടുത്ത്‌ അയക്കെന്നേ. അത്ഭുതം സംഭവിക്കാന്‍ ഒരു നിമിഷം മതി. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.

നിരവധി പേരാണ്‌ അജിയുടെ കുറിപ്പിനു താഴെ പ്രതികരണവുമായി എത്തുന്നത്‌. ഇന്നലെ വന്ന സൂപ്പര്‍താരങ്ങള്‍ക്കു പോലും മറുപടി അയക്കാന്‍ മടിയാമെന്നു താഴെ കമന്റ്‌ ചെയ്‌ത ഷൈജു ശ്രീധര്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക