Image

സുശാന്തിന്റെ മരണം; ബോളിവുഡിന്റെ കപടനാട്യം തനിക്കു മനസിലായെന്ന്‌ നിഖില്‍ ത്രിവേദി

Published on 16 June, 2020
സുശാന്തിന്റെ മരണം;  ബോളിവുഡിന്റെ കപടനാട്യം തനിക്കു മനസിലായെന്ന്‌ നിഖില്‍ ത്രിവേദി


വിഷമഘട്ടത്തില്‍ കൂടെ നില്‍ക്കാതെ മരിച്ചു കഴിഞ്ഞപ്പോള്‍ അയാളോട്‌ സഹതപിക്കുന്നവരെ കാണുമ്പോള്‍ ദേഷ്യം തോന്നുന്നു എന്ന്‌ നടന്‍ നിഖില്‍ ത്രിവേദി. ബോളിവുഡ്‌ ലോകത്തിന്റെ കാപട്യം തനിക്കിപ്പോള്‍ മനസിലായെന്നും താരം പറഞ്ഞു.
`` നടന്‍ സുശാന്ത്‌ സിങ്ങ്‌ രാജ്‌പുത്തിന്റെ ആത്മഹത്യാ വാര്‍ത്തയോട്‌ ചില സിനിമാ താരങ്ങളുടെ പ്രതികരണം കണ്ടപ്പോഴാണ്‌ സഹതാപം തോന്നുന്നത്‌. 

സുശാന്തിനോട്‌ അവര്‍ അടുപ്പം പുലര്‍ത്താതിരുന്നതില്‍ ഖേദിക്കുന്നുവെന്ന്‌. അതില്‍ ആരാണ്‌ കുറ്റക്കാര്‌? ആരാണ്‌ അയാളുട കരിയര്‍ താഴോട്ട്‌ കൂപ്പു കുത്തിച്ചത്‌.. ദയവു ചെയ്‌ത്‌ മിണ്ടാതിരിക്ക്‌. നിങ്ങള്‍ ഇമ്രാന്‍ ഖാനുമായി അടുപ്പത്തിലായിരുന്നോ, അല്ലെങ്കില്‍ അഭയ്‌ ഡിയോള്‍ അല്ലല്ലോ, പക്ഷേ ഇവരൊക്കെ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ നിങ്ങള്‍ അരികില്‍ ഉണ്ടാകും.''- നിഖില്‍ കുറിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക