Image

സുശാന്ത്‌ യാത്രയായത്‌ സഫലമാകാത്ത 50 ജീവിതാഭിലാഷങ്ങള്‍ ബാക്കിയാക്കി

Published on 16 June, 2020
സുശാന്ത്‌ യാത്രയായത്‌ സഫലമാകാത്ത 50 ജീവിതാഭിലാഷങ്ങള്‍ ബാക്കിയാക്കി

ബോളിവുഡ്‌ താരം സുശാന്ത്‌ സിങ്ങ്‌ രജ്‌പുത്‌ ആത്മഹത്യ ചെയ്‌തതിനു പിന്നാലെ നടന്‍ എഴുതി വച്ച 50 ജീവിതാഭിലാഷങ്ങളുടെ പട്ടിക ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. 2019 സെപ്‌റ്റംബറില്‍ സുശാന്ത്‌ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കു വച്ച ഒരു പോസ്റ്റിലാണ്‌ തന്റെ ജീവിതാഭിലാഷങ്ങള്‍ എന്തെല്ലാമാണെന്ന്‌ സുശാന്ത്‌ അക്കമിട്ട്‌ എഴുതിയിരിക്കുന്നത്‌. 

ഒരു ചാമ്പ്യനൊപ്പം പോക്കര്‍ കളിക്കുന്നത്‌, ആദ്യ പുസ്‌തകം എഴുതുന്നത്‌, യൂറോപ്പിലൂടെ ട്രെയിന്‍ യാത്ര, സ്വയം പൊട്ടിത്തെറിക്കാന്‍ എങ്ങനെ പഠിക്കാം തുടങ്ങി 50 അഭിലാഷങ്ങളാണ്‌ സുശാന്ത്‌ എഴുതി പോസ്റ്റ്‌ ചെയ്‌തത്‌. തന്റെ സ്വപ്‌നങ്ങള്‍ ഓരോന്നായി കുറിച്ചിട്ട്‌അതിന്റെ ഫോട്ടോ എടുത്താണ്‌ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചത്‌. 

എന്നാലിപ്പോള്‍ ഇതില്‍ പലതും ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്‌തിരിക്കുകയാണ്‌. അതില്‍ ആദ്യത്തെ ആഗ്രഹമായി പറയുന്നത്‌ വിമാനം പറത്താന്‍ പഠിക്കണം എന്നാണ്‌.
നല്ലൊരു അമ്പെയ്‌ത്തുകാരനാകണമെന്നും ഇടംകൈ കൊണ്ടു ബാറ്റു ചെയ്യണമെന്നും ആഗ്രഹങ്ങളില്‍ ഉള്‍പ്പെടുന്നു. 1000 വൃക്ഷത്തൈ നടണമെന്നും ലംബോര്‍ഗിനി വാങ്ങണമെന്നും സുശാന്ത്‌ ആഗ്രഹിച്ചിരുന്നു. 

 100 കുട്ടികളെ ഐ.എസ്‌.ആര്‍.ഓ നാസ വര്‍ക്ക്‌ ഷോപ്പിനയയ്‌ക്കുക, സ്‌ത്രീകള്‍ക്ക്‌ സ്വയം പ്രതിരോധത്തിന്‌ പരിശീലനം നല്‍കുക, കുട്ടികളെ ഡാന്‍സ്‌ പഠിപ്പിക്കുക തുടങ്ങിയ വിവിധ ആഗ്രഹങ്ങളാണ്‌ സുശാന്ത്‌ ആരാധകരുമായി പങ്കു വച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക