അരിസോണ: അരിസോണ മലയാളീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന എല്ലാ മലയാളി ആരോഗ്യ പ്രവർത്തകരോടുമുള്ള ആദരസൂചകമായി ഓൺലൈൻ സംഗീത സന്ധ്യ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നടത്തി വരുന്ന പ്രതിവാര സംഗീത പരിപാടിയുടെ ഭാഗമായി ജൂൺ 19 നു നടക്കുന്ന ഈ പ്രത്യേക പരിപാടിയിൽ ആരോഗ്യപ്രവർത്തകർക്ക് ആശംസകൾ അർപ്പിക്കുവാനായി കേരളത്തിലെ രാഷ്ട്രീയ ,സാമൂഹിക ,സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികളോടൊപ്പം അമേരിക്കയിലെ മലയാളികളുടെയും ആരോഗ്യപ്രവർത്തകരുടെയും ദേശീയ സംഘടനാ നേതാക്കളും പങ്കെടുക്കും.
എറണാകുളം എംപി ഹൈബി ഈഡൻ , കേരള സർക്കാർ ആസൂത്രണ ബോർഡ് അംഗം ഡോ. ബി ഇക്‌ബാൽ, സുപ്രസിദ്ധ മലയാള സിനിമാ സംവിധായകൻ സിദ്ദിഖ്, പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാർ, സാമൂഹ്യ പ്രവർത്തകൻ രജി കുമാർ, ഐഡിയ സ്റ്റാർസിങ്ങർ ഫെയിം വിവേകാനന്ദൻ, ഡോ കൃഷ്ണ മോഹൻ, അൺ റ്റാഗ്ഗ്ഡ് മ്യൂസിക്കൽ ബാൻഡ് (കൊച്ചിൻ )തുടങ്ങിയവർ പങ്കെടുക്കും.
ആരിസോണയിലെ എല്ലാ മലയാളികളെയും ഈ പ്രത്യേക പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിത്ത് തൈവളപ്പിൽ അറിയിച്ചു.