Image

ജര്‍മനി 218.5 ബില്യന്‍ യൂറോ കടമെടുക്കുന്നു

Published on 16 June, 2020
ജര്‍മനി 218.5 ബില്യന്‍ യൂറോ കടമെടുക്കുന്നു

ബര്‍ലിന്‍: കൊറോണ വൈറസ് കാരണമുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനുള്ള ഉത്തേജക പാക്കേജിന്റെ ആവശ്യത്തിന് ജര്‍മനി 218.5 ബില്യന്‍ യൂറോ വായ്പയെടുക്കാന്‍ തീരുമാനിച്ചു.

അംഗല മെര്‍ക്കലിന്റെ ഭരണകാലത്ത് സ്വീകരിച്ച് കടുത്ത സാന്പത്തിക അച്ചടക്ക നടപടികളില്‍ നിന്നു വ്യതിചലിക്കാതെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നു മറികടക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിന് ഇപ്പോഴുള്ളത്. ഇതിന്റെ ഭാഗമായി സര്‍ക്കാരിനു കടമെടുക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്താന്‍ നേരത്തെ പാര്‍ലമെന്റിന്റെ അംഗീകാരവും നേടിയിരുന്നു.

ധനമന്ത്രി ഒലാഫ് ഷോള്‍സ് ബുധനാഴ്ച അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ഇതു സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. 156 ബില്യന്‍ യൂറോ കടമെടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക