Image

വിമാന യാത്രയിൽ ഇനി മദ്യം വിളമ്പില്ല (അജു വാരിക്കാട്)

Published on 16 June, 2020
വിമാന യാത്രയിൽ ഇനി മദ്യം വിളമ്പില്ല (അജു വാരിക്കാട്)
ന്യൂയോർക്ക് : ലോക്ക്ഡൗൺ സമയത്തു മദ്യ വില്പന കുതിച്ചുയർന്നേക്കാം, പക്ഷെ ഇളവുകൾ കൂടുതൽ വരുമ്പോൾ വിമാന യാത്രകളിലേക്കുള്ള  തിരിച്ചുവരവ് ഒരു ഗംഭീരമായ അനുഭവമായിരിക്കും. എന്താ പിടികിട്ടിയില്ല?

യൂറോപ്പിലെ ഈസിജെറ്റ്, കെ‌എൽ‌എം, അമേരിക്കയുടെ ഡെൽറ്റ എയർ ലൈൻസ്, അമേരിക്കൻ എയർലൈൻസ്, ഏഷ്യയിലെ വെർജിൻ ഓസ്‌ട്രേലിയ എന്നി വിമാനക്കമ്പനികൾ ഇനി മുതൽ മദ്യം വിളമ്പില്ല.
കോവിഡ് -19 വ്യാപനത്തിന്റെ ഭാഗമായി താത്കാലികമായി മദ്യം വിളമ്പാൽ നിർത്തിവെക്കുകയാണെന്നു വിമാന കമ്പനികൾ അറിയിച്ചു.
ജോലിക്കാരും യാത്രക്കാരും തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിലൂടെ  എല്ലാവർക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനാണ് ഈ തീരുമാനം. പല വിമാനക്കമ്പനികളും പാനീയ ഓപ്ഷൻ വെള്ളം മാത്രമായി പരിമിതപ്പെടുത്തുന്നു. യാത്രക്കാർ ഭക്ഷണം കഴിക്കുമ്പോഴല്ലാതെ ഫെയ്‌സ് മാസ്കുകൾ ധരിക്കേണ്ടതുണ്ട് .
ഡെൽറ്റ എയർലൈൻസ്  അമേരിക്കയ്ക്കുള്ളിലുള്ള യാത്രയിൽ മദ്യം വിളമ്പുന്നില്ല, എന്നാൽ ബിയർ, വൈൻ,  എന്നിവ അന്താരാഷ്ട്ര സർവീസിൽ ലഭ്യമാക്കും

അമേരിക്കൻ എയർലൈൻസ്, ദൂരവും ലക്ഷ്യസ്ഥാനവും അനുസരിച്ച്  പ്രധാന ക്യാബിനിൽ നിന്നുള്ള  ഭക്ഷണ പാനീയ വിതരണം പരിമിതപ്പെടുത്തും. ദീർഘദൂര അന്തർദ്ദേശീയ സെർവിസുകളിൽ  ഫസ്റ്റ് ക്ലാസ്സ് യാത്രക്കാർക്ക് മാത്രമേ മദ്യം വിളമ്പുകയൊള്ളു.

ഏഷ്യയിൽ, ഹോങ്കോങ്ങിന്റെ ഫ്ലാഗ് ഷിപ് കാരിയറായ കാതേ പസഫിക്കിൽ ഇപ്പോഴും ഫ്ലൈറ്റിലുടനീളം പാനീയങ്ങൾ ലഭ്യമാണ്, പക്ഷേ പ്രീ-മീൽ ബാർ, മദ്യം വിളമ്പൽ  എന്നിവ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.

വെർജിൻ ഓസ്‌ട്രേലിയ എല്ലാ അതിഥികൾക്കും കോംപ്ലിമെന്ററി വെള്ളവും ലഘുഭക്ഷണവും ഇപ്പോഴും നൽകുന്നുണ്ട്, എന്നാൽ അധിക ഭക്ഷണവും പാനീയങ്ങളും ലഭ്യമല്ല.

അതിനാൽ നിങ്ങൾ ഈ സമ്മറിൽ യാത്ര ചെയ്യുകയാണെങ്കിൽ, ആവശ്യത്തിന് വെള്ളവും  ലഘുസ്നാക്കുകളും  പായ്ക്ക് ചെയ്യുക, മാസ്ക് ധരിക്കുക, കൂടാതെ ജെറ്റ് ലാഗിന്റെയും നിർജ്ജലീകരണത്തിനും പ്രധാന സംഭാവന നൽകുന്ന മദ്യം വിമാനകമ്പനികൾ തന്നെ ഒഴിവാക്കുന്നത്തിൽ സന്തോഷിക്കുക.
വിമാന യാത്രയിൽ ഇനി മദ്യം വിളമ്പില്ല (അജു വാരിക്കാട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക