Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപീകരിച്ചു; വര്‍ഗീസ് പോത്താനിക്കാട് പ്രസിഡന്റ്

Published on 16 June, 2020
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപീകരിച്ചു; വര്‍ഗീസ് പോത്താനിക്കാട് പ്രസിഡന്റ്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ (ഐ.ഒ.സി യു.എസ്.എ കേരള) ജൂണ്‍ 10ന് വിളിച്ചുകൂട്ടിയ ടെലി കോണ്‍ഫറന്‍സിലൂടെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ രൂപീകരണവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.

പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ടെലി മീറ്റിംഗില്‍ ചെയര്‍മാനായി തോമസ് കോശി, വൈസ് പ്രസിഡന്റുമാരായി ബിജു ജോണ്‍, ഫിലിപ്പ് പണിക്കര്‍, ചെറിയാന്‍ പൂപ്പള്ളി, ഇന്നസെന്റ് ഉലഹന്നാന്‍ എന്നിവരേയും, ജനറല്‍ സെക്രട്ടറിയായി ഷാജു സാം, സെക്രട്ടറിമാരായി രാജു വര്‍ഗീസ്, ചാക്കോ മാത്യു, ജോയിന്റ് സെക്രട്ടറിമാരായി ജേക്കബ് ഗീവര്‍ഗീസ്, പോള്‍ ജോസ് എന്നിവരേയും, ട്രഷററായി റെജി വര്‍ഗീസ്, ജോയിന്റ് ട്രഷററായി ജയിംസ് ഇളംപുരയിടത്ത് എന്നിവരേയും തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി ഡോ. നന്ദകുമാര്‍, ജയിംസ് ഏബ്രഹാം, സനില്‍ സാജു, രാജ് തോമസ്, ഷാജി സുധാകരന്‍, ബാബുക്കുട്ടി വില്‍സണ്‍, ലാജി തോമസ്, ടോം നൈനാന്‍, വര്‍ഗീസ് സഖറിയ, രാജു ഏബ്രഹാം, ബെന്‍ കൊച്ചീക്കാരന്‍, തോമസ് ഐസക്ക്, മത്തായി ജോണ്‍, ജോര്‍ജ് ചെറുപുരം, ജേക്കബ് അലക്‌സ്, സിബു ജേക്കബ്, കെ.സി. തോമസ്, ഉഷ ബോബി, മിനി ജോസ്, വര്‍ഗീസ് മാത്യു എന്നിവരേയും തെരഞ്ഞെടുത്തു.

ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ രൂപീകരണത്തിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കൂടെ നിന്നു നേതൃത്വം നല്‍കിയ കേരള ചാപ്റ്റര്‍ യു.എസ്.എയുടെ പ്രസിഡന്റ് ലീല മാരേട്ട് പ്രത്യേകം ആശംസകള്‍ നേര്‍ന്നുകൊണ്ട് പുതിയ ടീമിനെ അനുമോദിച്ചു. ഐ.ഒ.സി നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, ട്രഷറര്‍ ജോസ് ചാരുംമൂട്, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ രാജന്‍ പടവത്തില്‍ എന്നിവര്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ടീമിനു എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ചു. ന്യൂയോര്‍ക്ക് ഏരിയയിലുള്ള എല്ലാ കോണ്‍ഗ്രസ് അനുഭാവികളേയും ഐ.ഒ.സിയുടെ പുതിയ ടീമിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട്ട് ആഹ്വാനം ചെയ്തു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക