Image

ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ 10,000 ഡോളര്‍ ബിസിനസ് ഗ്രാന്റായി ലഭിക്കും

Published on 16 June, 2020
ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ 10,000 ഡോളര്‍ ബിസിനസ് ഗ്രാന്റായി ലഭിക്കും

ഹൂസ്റ്റണ്‍: കോവിഡ് മൂലം വിഷമതകള്‍ നേരിടുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ചെറുകിട ബിസിനസുകാര്‍ക്ക്10000 ഡോളര്‍ വരെ ഗ്രാന്റ് ലഭിക്കും. അതിനുള്ള അപേക്ഷകള്‍ ജൂണ്‍ 15 മുതല്‍ സ്വീകരിച്ചു തുടങ്ങി.

100,000 ഡോളറില്‍ കൂടുതല്‍ വ്യാപാരം ഉള്ളഎന്ത് തരം ബിസ്സിനസ്സ് ആയാലും അപേക്ഷിക്കാമെന്ന്കൗണ്ടിജഡ്ജ് മലയാളിയായ കെ പി ജോര്‍ജ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.

അപേക്ഷകള്‍ ഒരു ടീം വിലയിരുത്തിയാനു തുക നല്‍കുക. അവര്‍ കാര്യങ്ങള്‍ വിലയിരുത്തിഅര്‍ഹതയുള്ളതെങ്കില്‍ അത് അംഗീകരിക്കും . ഈ വര്‍ഷം ആണ് ബിസ്സിനസ്സ് ആരംഭിച്ചതെങ്കില്‍ പോലും അപേക്ഷിക്കാം.

ഏതു ബിസ്സിനസ്സ് ആയാലും നിലവിലെ അവസ്ഥ എന്തായാലും നിങ്ങള്‍ ഓണ്‍ലൈനില്‍ പോയി അപേക്ഷ നല്‍കുക. ഒരു കാരണവശാലും മടിച്ചു നിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

മികച്ച അവസരമാണിതെന്നും ഇത് പരമാവധി ഉപയോഗപ്പെടുത്തണെമെന്നും സൗത്ത് ഇന്ത്യന്‍ യൂഎസ് ചേമ്പര്‍ ഓഫ് കോമ്മേര്‍സിന്റെ വൈസ് പ്രസിഡന്റും ഫ്രീഡം ഓട്ടോമോട്ടീവ് കൊളിഷിന്റെ ഉടമയുമായജിജു കുളങ്ങരയും അഭ്യര്‍ഥിച്ചു

വെബ് സൈറ്റ്:

https://www.fortbendcountytx.gov/

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക