Image

കൈരളി ചാനലിന്റെ ആദ്യ സൗജന്യ ചാർട്ടേർഡ് വിമാനം

Published on 17 June, 2020
കൈരളി ചാനലിന്റെ ആദ്യ സൗജന്യ ചാർട്ടേർഡ് വിമാനം
പ്രിയ സുഹൃത്തുക്കളെ
കൈരളി ടിവി ഗൾഫിൽ ജോലി നഷ്ടപെട്ട ,വിസ തീർന്നു മലയാളികളെ ഈ കോവിട് കാലത്തു (നാട്ടിലേക്കു യാത്ര അനുമതി കിട്ടിയവരെ) തീർത്തും പാവപെട്ട മനുഷ്യരെ അവരുടെ നിവൃത്തികേടിന്റെ സമയത്തു സഹായിക്കാൻ തീരുമാനിച്ചു .
1000 സൗജന്യ ടിക്കറ്റ് നൽകി ദുബൈയിൽ നിന്ന് നാട്ടിലേക്കു ചാർട്ടർ വിമാനം ഏർപ്പാടാക്കി കൊണ്ട് പോകാൻ തീരുമാനിച്ചു നടപ്പാക്കുന്നു .
ആദ്യ വിമാനം ജൂൺ 20 ന്  ഷാർജയിൽ നിന്ന് തിരുവന്തപുരത്തേക്കു ഉടൻ തന്നെ കൊച്ചി ,കോഴിക്കോട്എന്നി എയർ പോർട്ടുകളിൽ എത്തിക്കുന്ന സന്തോഷ വാർത്ത നിങ്ങളെ അറിയിക്കുന്നു .1000 ടിക്കറ്റിൽ 50 ടിക്കറ്റ് കൈരളി യൂ എസ് എ നൽകി  -
ഇത് നടപ്പാക്കാൻ നമ്മളെ സഹായിച്ച അമേരിക്കയിലെ ലോക കേരള സഭ മെമ്പർമാരും ഉണ്ട് അവരെ അതിനുള്ള നന്ദി അറിയിക്കുന്നു ,കൈരളി ടിവി യൂ എസ് എ  യുടെ പ്രവർത്തകരും കൂടാതെ ലോക കേരള സഭ അംഗങ്ങളായ ഡോക്ടർ രാംദാസ്  പിള്ളൈ ,റോയ് മുളകുന്നം , കേരളസെന്റർ ന്യൂയോർക് ,ഉണ്ണി വടക്കൻ അരിസോണ എന്നിവർ ടിക്കറ്റ് നൽകി സഹകരിച്ചു അവരോടുള്ള നന്ദി അറിയിക്കുന്നു .

കൂടുതൽ ടിക്കറ്റ് നല്കാൻ ഒരുക്കമായി കൈരളിയുടെ അമേരിക്കയിലെ പ്രേക്ഷക സുഹൃത്തുക്കൾ എത്തിയിരുന്നു  ഇവിടെ നിന്നും 50 ടിക്കറ്റ് ടാർജെറ്റ് എത്തിയതുകൊണ്ടും മറ്റു സഹായങ്ങൾ ഇവിടെ ചെയ്യുന്നവരായതുകൊണ്ടും ടിവിയിലെ അഭ്യർത്ഥന കണ്ടു സഹായം ഓഫർ ചെയിത എല്ലാവരോടും സ്നേഹം അറിയിക്കുന്നു  .
തൊഴിൽ നഷ്ടപ്പെട്ട് വിസയുടെ കാലാവധിയും കഴിഞ്ഞു മാസങ്ങളായി അലയുന്ന ഗൾഫിലുള്ള 7000 അപേക്ഷകളിൽ നിന്ന് തീർത്തും പാവപെട്ടവരായ ജാതി മത രാഷ്ട്രീയ വ്യത്യാസം നോക്കാതെ 1000 പേർക്ക് ടിക്കറ്റ് ഉൾപ്പെടെ എല്ലാം സൗജന്യമായാണ് യാത്ര കൈരളി ടിവി ഒരുക്കിയിരിക്കുന്നത് .ഇത് ഗൾഫ് മലയാളി സുഹൃത്തുകൾക്ക് വലിയ അനുഗ്രഹമായി എന്ന് കരുതുന്നു.

എയർ അറേബ്യയുടെ യുടെയും ഇൻഡിഗോയുടെയും 5 ചാർട്ടർ വിമാനങ്ങളാണ് യാത്രക്കായി ഉപയോഗിക്കുന്നത്   , ഇത് യാഥാർഥ്യമാക്കാൻ മുൻ കൈ എടുത്ത മമ്മൂട്ടി ,ജോൺ ബ്രിട്ടാസ് , രമേശ് സുകുമാരൻ എന്നിവരോടുള്ള നന്ദി അറിയിക്കുന്നതോടപ്പം നാട്ടിലും ഇവിടെയും എല്ലാ സഹായങ്ങളും ചെയ്യുന്ന നിങ്ങൾ ഓരോരുത്തരോടും ഉള്ള സ്നേഹം കൈരളി യൂ എസ് എ  ക്കു വേണ്ടി നേരുന്നു
 
കൈരളി ചാനലിന്റെ ആദ്യ സൗജന്യ ചാർട്ടേർഡ് വിമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക