Image

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങായി ' ഹൃദയപൂർവ്വം പ്രവാസി' പദ്ധതിയുമായി ഫാ: ഡേവിസ് ചിറമേൽ

സുനിൽ തൈമറ്റം Published on 17 June, 2020
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങായി ' ഹൃദയപൂർവ്വം പ്രവാസി' പദ്ധതിയുമായി ഫാ: ഡേവിസ് ചിറമേൽ

കോവിഡ് 19  മഹാമാരി ലോകമെങ്ങും സംഹാരതാണ്ഡവമാടുമ്പോൾ ,  കുടുംബനാഥന്മാരെ നഷ്ടപ്പെട്ടവരും, തൊഴിൽ നഷ്ടപ്പെട്ടവരുമായി   ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികൾക്കായി ഫാ: ഡേവിസ് ചിറമേൽ നേതൃത്വം നൽകുന്ന ആശ്വാസപദ്ധതിയാണ്  'ഹൃദയപൂർവ്വം പ്രവാസി '.

അപ്രതീക്ഷിതമായി കടന്ന് വന്ന കൊറോണയെന്ന മഹാമാരി പ്രവാസികളായ ഒട്ടേറെ മലയാളി കുടുംബങ്ങളുടെ സ്വപ്നങ്ങളെയും , പ്രതീക്ഷകളെയുമാണ് തകർത്തത് . ഒട്ടേറെ കുടുംബങ്ങൾക്ക് നാഥന്മാരെ നഷ്ട്ടപെട്ടു. തൊഴിൽ നഷ്ടപെട്ട ചില പ്രവാസി മലയാളികളുടെ കുടുംബങ്ങൾ പട്ടിണിയിലായി.

ഈ അവസരത്തിലാണ് നിരാലംബരായ പ്രവാസി മലയാളികളെ സഹായിക്കാനായി ' ഹൃദയപൂർവ്വം പ്രവാസി'
എന്ന പദ്ധതിയുമായി  ഫാ: ഡേവിസ് ചിറമേൽ മുന്നോട്ടു വരുന്നത്. ഒരു പ്രവാസി മലയാളി കുടുംബത്തെ ഒരു വർഷത്തേക്ക് ദത്തെടുക്കുന്നതാണ് ഈ പദ്ധതി. തികച്ചും അർഹരായ കുടുംബങ്ങളെ കണ്ടെത്തി ഒരു വർഷത്തേക്ക് മൂന്ന് ഗഡുക്കളായി 90000 രൂപ നൽകുന്നതാണ് ' ഹൃദയപൂർവ്വം പ്രവാസി' പദ്ധതി . പദ്ധതിയിൽ തെരെഞ്ഞെടുക്കപെടുന്ന കുടുംബങ്ങൾക്ക് സ്‌പോൺസർമാർ നേരിട്ടാണ് 30000 രൂപയുടെ മൂന്ന് ഗഡുക്കൾ നൽകുന്നത്.

ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും 262  കുടുംബങ്ങളെ ദത്തെടുക്കാൻ സ്‌പോൺസർമാർ തയാറായി കഴിഞ്ഞു. 500 കുടുംബങ്ങൾക്കെങ്കിലും കൈതാങ്ങാവാനാണ്  ഹൃദയപൂർവം പ്രവാസിയെന്ന പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് ഫാ: ഡേവിസ് ചിറമേൽ പറഞ്ഞു. ഒന്നര  മാസം കൊണ്ടാണ് 262  കുടുംബങ്ങളെ ദത്തെടുക്കാൻ സുമനസുകൾ കടന്ന് വന്നത്. കുടുംബങ്ങളുടെ അത്യാവശ്യ നിത്യചിലവുകൾ , കുട്ടികളുടെ പഠനചിലവുകൾ , ചികിത്സാ ചിലവുകൾ എന്നിവക്കാണ് ഈ സഹായം നൽകുന്നത്. സാമൂഹിക-സാംസ്‌കാരിക-മത സംഘടനകൾ വഴി ഈ സഹായധനത്തിന്   :അപേക്ഷകൾ നൽകാവുന്നതാണ്. വിശദമായ അന്വേഷണങ്ങൾക്ക് ശേഷം അർഹരെ തെരഞ്ഞെടുക്കും. പിന്നീട് സ്പോൺസേർസ് നേരിട്ട് തെരെഞ്ഞെടുക്കപെടുന്നവരുടെ അക്കൗണ്ടിലേക്ക് സഹായധനം എത്തിക്കും.

അർഹരിൽ അർഹരായ നിരാലംബരായ കുടുംബങ്ങളെ സഹായിക്കുന്ന ഈ പദ്ധതിയിൽ അണിചേരാൻ ആഗ്രഹിക്കുന്നവർ ബന്ധപെടുക.

ഫാ: ഡേവിസ് ചിറമേൽ :984 623 6342 (ഇന്ത്യ ), സി.വി ജോസ്   91 944 788 3378 , രാജൻ തോമസ് 91 812 937 8129

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക