Image

ന്യു യോര്‍ക്കില്‍ മരണം 17 മാത്രം. പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ രൂപം കൊള്ളുന്നു

Published on 17 June, 2020
ന്യു യോര്‍ക്കില്‍ മരണം 17 മാത്രം. പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ രൂപം കൊള്ളുന്നു

ചൊവ്വാഴ്ച 17 മരണങ്ങളുമായി ന്യു യോര്‍ക്ക് സ്റ്റേറ്റ് കോവിഡ് മരണമില്ലാത്ത ദിവസത്തേക്കു കുതിക്കുമ്പോള്‍ഏതാനും സ്റ്റേറ്റുകളില്‍ രോഗികളുടെ എണ്ണം കൂടുന്നു.

കാലിഫോര്‍ണിയയില്‍ ബുധനാഴ്ച വൈകിട്ട് 6 വരെ 72 പേര്‍ മരിച്ചു. 3500-ല്‍ പരം പേര്‍ക്ക് പുതുതായി രോഗബാധ ഉണ്ടായി. ടെക്‌സസില്‍ 40 മരണം. 2600-ല്‍ പരം പേര്‍ക്ക് രോഗബാധ. ഫ്‌ലോറിഡയില്‍ 25 മരണം. 2600-ല്‍ പരം പേര്‍ക്കു രോഗബാധ. അരിസോണയില്‍ 1800-ല്‍ പരം പേര്‍ക്കും നോര്‍ത്ത് കരലിനയില്‍ 1000-ല്‍ പരം പേര്‍ക്കും ഇന്നലെ കോവിഡ് ബാധ കണ്ടെത്തി.

എന്നാല്‍ ഈ സ്റ്റേറ്റുകളൊന്നും ഇനി ലോക്ക് ഡൗണിലേക്കു പോകില്ല എന്നാണു അധിക്രുതരുടേ നിലപാട്.

ന്യു യോര്‍ക്കില്‍ ബുധനാഴ്ച 495 പേര്‍ക്കാണു രോഗബാധ കണ്ടത്. ന്യു ജെഴ്‌സിയില്‍ 349. ന്യുജെഴ്‌സിയില്‍ 54 പേര്‍ മരിച്ചു
ന്യു യോര്‍ക്ക് സിറ്റി അടുത്ത തിങ്കളാഴ്ച രണ്ടാം ഘട്ടം തുറക്കുമെന്നു ഗവര്‍ണര്‍ അന്‍ഡ്രൂ കോമോ അറിയിച്ചു. വെസ്റ്റ് ചെസ്റ്റര്‍, റോക്ക് ലാന്‍ഡ് കൗണ്ടി എന്നിവ അടങ്ങുന്ന മിഡ് ഹഡ്‌സന്‍ റീജിയന്‍ ജൂണ്‍ 23- മുതല്‍ മൂന്നാം ഘട്ടത്തിലേക്കു കടക്കും. ലോംഗ് ഐലൻഡ്  ജൂൺ 24 -നു മൂന്നാം ഘട്ടത്തിൽ.  അതോടെ റെസ്റ്റോറന്റുകളും മറ്റും നിയന്ത്രണ വിധേയമായി തുറക്കും.

കോവിഡ് സംബന്ധിച്ച് ഗവര്‍ണറുടെ നിത്യേനയുള്ള പത്ര സമ്മേളനം വെള്ളിയാഴ്ച മുതല്‍ നിര്‍ത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക