Image

ഡോ.ജോണ്‍ പി.ലിങ്കന്റെ സംസ്‌കാരം ശനിയാഴ്ച.

ഷാജി രാമപുരം Published on 18 June, 2020
ഡോ.ജോണ്‍ പി.ലിങ്കന്റെ സംസ്‌കാരം ശനിയാഴ്ച.
ലെബക്ക് : മാര്‍ത്തോമ്മ സഭയുടെ മുന്‍ കൗണ്‍സില്‍ അംഗവും, നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന മുന്‍ ട്രഷറാറും, അത്മായ നേതാക്കളില്‍ പ്രമുഖനും ആയിരുന്ന ഡോ.ജോണ്‍ പി.ലിങ്കന്റെ പൊതു ദര്‍ശനവും, സംസ്‌കാര ശുശ്രുഷയോട് അനുബന്ധിച്ചുള്ള ഒന്നാം ഭാഗ ശുശ്രുഷയും ജൂണ്‍ 19 വെള്ളിയാഴ്ച 3 മുതല്‍ 5 മണി വരെ ടെക്‌സാസിലെ ലെബക്കിലുള്ള റെസ്താവെന്‍ ഫ്യൂണറല്‍ ഹോമില്‍ (5740 West 19th Street, Lubbock, TX 79407) വെച്ച് നടത്തപെടുന്നതാണ്.


ജൂണ്‍ 20 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ലെബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് (101 E 81st Street Lubbock, Texas 79416) ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രുഷകള്‍ നടത്തപ്പെടുന്നതും തുടര്‍ന്ന് റെസ്താവെന്‍ സെമിത്തേരിയില്‍ (5740 West 19th Street, Lubbock, TX 79407) സംസ്‌കരിക്കുന്നതുമാണ്.


ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിന് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയപ്പെട്ടാണ് സംസ്‌കാര ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ശുശ്രുഷകള്‍ നടക്കുമ്പോള്‍ പള്ളിയില്‍ ആകെ 40 പേര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ 11 മുതല്‍ 12 മണി വരെ പള്ളിയില്‍ വെച്ച് പൊതുദര്‍ശനത്തിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട് എന്ന് ഇടവക വികാരി റവ.സോനു വര്‍ഗീസ് അറിയിച്ചു. സംസ്‌കാര ശുശ്രുഷകള്‍ www.onetwothreelive.com എന്ന വെബ്‌സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.


ഇന്ന് (വ്യാഴം) ന്യുയോര്‍ക്ക് സമയം വൈകിട്ട് 8 മണിക്ക് നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ അധ്യക്ഷതയില്‍ ഡോ.ജോണ്‍ പി.ലിങ്കന്റെ നിര്യാണത്തില്‍ ഒരു അനുസ്മരണ സമ്മേളനം സൂം (zoom) കോണ്‍ഫറന്‍സിലൂടെ നടത്തപ്പെടുന്നതാണെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള അറിയിച്ചു.

Meeting ID : 843 6837 6147

Password : 015168

ഡോ.ജോണ്‍ പി.ലിങ്കന്റെ സംസ്‌കാരം ശനിയാഴ്ച.
Join WhatsApp News
Mathew v. Zacharia, new yorker 2020-06-18 12:23:23
Dr.lincoln. saddened of his departure. In prayer for the grieving family. A true pioneer of north American mar Thoma diocese. Many time acquientance with dr.lincon. mathew v. Zacharia, new yorker
Jesus 2020-06-18 18:31:25
“Follow Me, and let the dead bury their own dead.”
വിദ്യാധരൻ 2020-06-18 19:38:15
ആരും അരികിലില്ലാതെ കോവിഡെന്ന അണുബാധയേറ്റു മരിക്കുകയും സ്മാരകശിലകൾ ഇല്ലാതെ അടക്കപ്പെടുകയും ചെയ്തവരെ ഒരു നിമിഷം ഓർക്കാം. "പ്രകൃതിതന്നകൃതവിലാസം കാണ്മാൻ, പ്രാപ്തനായ്ത്തീർന്നോരീ മർത്ത്യനെന്തേ, അദൃശ്യമായിടും മറ്റൊരമരലോകം ആരാഞ്ഞു ജീവിതംപാഴാക്കുന്നു ? " (ഇടപ്പള്ളി) "ഇനിയുമുണ്ടൊരു ജന്മമെനിക്കെങ്കി - ലിതൾ വിടരാത്ത പുഷ്പമായിത്തീരണം വിജനഭൂവിലങ്ങാനതിൻ ജന്മം വിഫലമാക്കീട്ട് വിസ്‌മൃതമാക്കണം " (ഇടപ്പള്ളി )
Anthappan 2020-06-18 21:16:10
People with influence can sit on the lap of Abraham,Issac, or Jacob. Others will be on the floor begging for a piece of bread. if they are lucky, a piece will be thrown to them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക