Image

വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) മഴക്കാലത്ത് മഴക്കോട്ടുകള്‍ വിതരണം ചെയ്തു.

Published on 18 June, 2020
വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) മഴക്കാലത്ത് മഴക്കോട്ടുകള്‍ വിതരണം ചെയ്തു.
കൊച്ചി : വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണറാകുളം ജില്ലയിലെ ജന്മനാ ശാരീരിക പരിമിതികളുള്ള മുച്ചക്ര വാഹനങ്ങളിലും വീല്‍ചെയറിലും തൊഴിലെടുത്തു സ്വന്തമായി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന നൂറോളം പേര്‍ക്ക് മഴ കോട്ടുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷകാലത്ത് അവരുടെ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മഴക്കോട്ട് വിതരണം നടത്തിയത്. 

ജില്ലാകലക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ സ്റ്റേറ്റ് സെക്രട്ടറി രാജീവ് പള്ളുരുത്തി ഏറ്റ് വാങ്ങി. ഡബ്ലിയു.എം.എഫ്  ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആനി ലിബു മുഖ്യാതിഥിയായിരുന്നു. കേരള സ്റ്റേറ്റ് പ്രസിഡന്റ് വി.എം.സിദ്ദീഖ് അധ്യക്ഷനായി.
എറണാകുളം ജില്ലാ കണ്‍വീനര്‍ സി.ഐ.ഷാജഹാന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ലീന റാഫേല്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ കോട്ടയം ജില്ലാ കണ്‍വീനര്‍ കെ.പി.നോബി, സ്റ്റേറ്റ് ഭാരവാഹികളായ സി.ചാണ്ടി, റിനി സൂരജ്, കെ.എം.സുനീര്‍, സോഫി, വിനിത, എറണാകുളം ജില്ലാ മെമ്പര്‍മാര്‍, തൃശ്ശൂര്‍ ജില്ലാ മെമ്പര്‍മാര്‍, തണല്‍ പാരാപ്ലെജിക് കെയര്‍ സെക്രട്ടറി സാബിത്ത് ഉമ്മര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം  കഴിഞ്ഞ ഏപ്രില്‍ മുതല്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ഓട്ടോ തൊഴിലാളികള്‍, ഭിന്നലിംഗക്കാര്‍, തോട്ടം തൊഴിലാളികള്‍, ആദിവാസി കുടുംബങ്ങള്‍  എന്നിവരുടെ കുടുംബങ്ങള്‍ക്ക്  ഭക്ഷ്യധാന്യക്കിറ്റുകളും, ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായമായി ടി വി, കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടി വിത്തുകള്‍, ഗ്രോ ബാഗുകള്‍ എന്നിവയും വിതരണം ചെയ്ത് ഡബ്ലിയു.എം.എഫ് തങ്ങളുടെ സ്‌നേഹവും കരുതലും അറിയിച്ചിരുന്നു. ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നല്‍, ഗ്ലോബല്‍ 'കോര്‍ഡിനേറ്റര്‍ ഡോ. രത്നകുമാര്‍, കാബിനറ്റ് അംഗങ്ങള്‍, ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍
ഗ്ലോബല്‍  ചാരിറ്റി കോര്‍ഡിനേറ്റര്‍ കോശി  സാമുവല്‍, ഗ്ലോബല്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ ഡോ. അനൂപ്, കേരള കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ പിന്തുണയെ അഭിനന്ദിക്കുന്നു. 

ഈ കോവിഡ് 19 കാലഘട്ടത്തില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ് ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ആനി ലിബു.  അമേരിക്കയിലെ ഒരു മികച്ച പ്രോഗ്രാം കോര്‍ഡിനേറ്ററാണ്. നിരവധി അമേരിക്കന്‍ മലയാളികള്‍, ഡബ്ല്യുഎംഎഫ് കേരള പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കിയതായി അവര്‍ പറഞു. ഓരോ പ്രോഗ്രാമും വ്യത്യസ്തമായി ചെയ്യുന്നു. ഈ കോവിഡ് സമയത്ത് 10 ജില്ലകളും 12 പ്രോഗ്രാമുകളും ഉള്‍പ്പെടുത്തി. നമ്മുടെ  ആളുകള്‍ക്കും സമൂഹത്തിനും വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുന്നു. 

ന്യു ജേഴ്‌സിയിലെ  ഡി കെ. കൺസ്ട്രക്ഷൻ സാരഥി ദിലീപ് വർഗീസ് ആണ് മുഖ്യ സ്പോൺസർ 
വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) മഴക്കാലത്ത് മഴക്കോട്ടുകള്‍ വിതരണം ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) മഴക്കാലത്ത് മഴക്കോട്ടുകള്‍ വിതരണം ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) മഴക്കാലത്ത് മഴക്കോട്ടുകള്‍ വിതരണം ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) മഴക്കാലത്ത് മഴക്കോട്ടുകള്‍ വിതരണം ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) മഴക്കാലത്ത് മഴക്കോട്ടുകള്‍ വിതരണം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക