Image

റൊട്ടാന ഗ്രൂപ്പിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം പറന്നുയര്‍ന്നു

Published on 18 June, 2020
 റൊട്ടാന ഗ്രൂപ്പിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം പറന്നുയര്‍ന്നു

ദോഹ: ഖത്തര്‍ റൊട്ടാന ഗ്രൂപ്പ് ടീ ടൈമുമായി ചേര്‍ന്ന് അവരുടെ സ്റ്റാഫുകള്‍ക്കും കുടുംബത്തിനും ഏര്‍പ്പാടു ചെയ്ത ചാര്‍ട്ടേര്‍ഡ് വിമാനം ജൂണ്‍ 18 നു (വ്യാഴം) രാവിലെ 9.30ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നു പറന്നുയര്‍ന്നു.

റൊട്ടാന ഗ്രൂപ്പിന്റെ സ്റ്റാഫുകള്‍ ഉള്‍പ്പടെ ഖത്തറില്‍ പ്രയാസമനുഭവിക്കുന്ന 181 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതില്‍ രണ്ട് വയസില്‍ താഴെയുള്ള നാല് കുട്ടികളും ഉള്‍പ്പെടും.

ഒരു സ്വകാര്യ ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്യുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും റൊട്ടാന റസ്റ്ററന്റ്, ടാര്‍ഗറ്റ് ട്രാവല്‍സ് എന്നിവ അടങ്ങുന്ന വ്യാപാര ശൃംഖല ഈയൊരു ദൗത്യം ഏറ്റെടുക്കുമ്പോള്‍ ഇത്രയും ശ്രമകരമായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് റൊട്ടാന അജ്മല്‍ അറിയിച്ചു.

ഇന്ത്യയിലും ഖത്തറിലുമായി വിവിധ കേന്ദ്രങ്ങളില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയത് കൊണ്ടാണ് ഈ ഫ്‌ളൈറ്റ് യാഥാര്‍ഥ്യമായത്. തുടക്കത്തില്‍ തിരിച്ചടികള്‍ ഏറെ നേരിട്ടെങ്കിലും ഈയൊരു ദൗത്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഖത്തറിലെ ഇന്ത്യന്‍ അംബാസഡറും എംബസി ഉദ്യോഗസ്ഥരുടെയും സഹകരണം ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും പേര്‍ക്ക് നാടണയാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപാര-തൊഴില്‍ മേഖലകളില്‍ ഏല്‍പ്പിച്ച ആഘാതം കാരണവും മറ്റു രോഗങ്ങള്‍ കാരണവും വീസ കാലാവധി കഴിഞ്ഞും നാടണയാന്‍ നിര്‍ബന്ധിതരായ പ്രവാസികള്‍ക്ക് കൂടുതല്‍ കാത്തിരിപ്പില്ലാതെ നാട്ടിലെത്താന്‍ സഹായകമാവുന്ന സംരംഭമായി മാറുകയാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക