Image

ഡോ.ജോണ്‍ ലിങ്കന്റെ വിയോഗത്തില്‍ നിരുദ്ധ കണ്ഠനായി മാര്‍ത്തോമാ മെത്രാപോലീത്താ

പി.പി.ചെറിയാന്‍ Published on 19 June, 2020
ഡോ.ജോണ്‍ ലിങ്കന്റെ വിയോഗത്തില്‍ നിരുദ്ധ കണ്ഠനായി മാര്‍ത്തോമാ മെത്രാപോലീത്താ
ന്യൂയോര്‍ക്ക് : ആറര പതിറ്റാണ്ടു നീണ്ടു നിന്ന സുഹൃദ്ബന്ധം ആകസ്മികമായി അറ്റുപോയതിലുള്ള ദുഃഖഭാരം താങ്ങാനാകാതെ നിരുദ്ധകണ്ഠനായി ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത.

മാര്‍ത്തോമാ സഭയുടെ ആകമാന വളര്‍ച്ചയിലും, പ്രത്യേകിച്ചും നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ടെക്‌സസ് ലബക്കില്‍ നിന്നുള്ള അന്തരിച്ച ഡോ.ജോണ്‍ പി. ലിങ്കന്റെ അനുസ്മരണ സമ്മേളനത്തില്‍ പൂര്‍വ്വകാല സ്മരണകള്‍ പങ്കിടുകയായിരുന്നു മെത്രാപോലീത്ത.

ഇരുപത് മിനിട്ടോളം നീണ്ടു നിന്ന അനുസ്മരണത്തിനിടെ പലപ്പോഴും തിരുമേനി വികാരാധീനനാകുന്നുണ്ടായിരുന്നു. നോര്‍ത്ത് അമേരിക്കാ-യൂറോപ്പു ഭദ്രാസനം സംഘടിപ്പിച്ച സൂം അനുസ്മരണ യോഗത്തില്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് പ്രരംഭ അനുസ്മരണ പ്രസംഗം നടത്തി. മാര്‍ത്തോമാ സഭക്ക് നോര്‍ത്ത് അമേരിക്കയില്‍ ഭദ്രാസന ആസ്ഥാനം ആവശ്യമാണെന്നും,  അതിനുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് ജോണ്‍ ലിങ്കന്റെ ഭാഗത്തുനിന്നും നിസ്സീമമായ സഹായ സഹകരണങ്ങളാണ് ലഭിച്ചതെന്നും എപ്പിസ്‌ക്കോപ്പാ അനുസ്മരിച്ചു. ഭദ്രാസന ട്രഷറായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിശ്രമരഹിതമായ പ്രവര്‍ത്തനമാണ് ലിങ്കന്‍ നടത്തിയതെന്നും എപ്പിസ്‌ക്കോപ്പാ പറഞ്ഞു.

ജൂണ്‍ 18ന് നടന്ന സൂം സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം എഴുന്നൂറോളം പേര്‍ പങ്കെടുത്തതു തന്നെ ലിങ്കനെ എത്രമാത്രം സ്‌നേഹിക്കുകയും, ആദരിക്കുകയും ചെയ്തിരുന്നുവെന്നതിന് അടിവരയിടുന്നതായിരുന്നു. മാര്‍ത്തോമാ സഭയിലെ നിരവധി സീനിയര്‍ പട്ടക്കാരും, ആത്മായരും, കുടുംബാംഗങ്ങളും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് അവരുടെ സ്മരണകള്‍ പങ്കുവെച്ചു. നോര്‍ത്തമേരിക്കാ മുന്‍ ഭദ്രാസനാധിപനും, നിയുക്ത സഫ്രഗന്‍ മെത്രാപോലീത്ത ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസും, തോമസ് മാര്‍ തിമത്തിയോസ് എപ്പിസ്‌ക്കോപ്പാ എന്നിവരും അനുസ്മരണ പ്രസംഗം നടത്തി. മെത്രാപോലീത്തായുടെ പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം അനുസ്മരണസമ്മേളനം സമാപിച്ചു.

ഡോ.ജോണ്‍ ലിങ്കന്റെ വിയോഗത്തില്‍ നിരുദ്ധ കണ്ഠനായി മാര്‍ത്തോമാ മെത്രാപോലീത്താ
Join WhatsApp News
യേശു 2020-06-19 09:31:30
ഞാൻ കണ്ണുനീർ വാർത്തത് ലാസർ മരിച്ചു എന്ന് കേട്ടപ്പോളാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക