Image

``നീ ജയിലിലാകും, ആത്മഹത്യ ചെയ്യേണ്ടി വരും; '' ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി കങ്കണ

Published on 21 June, 2020
 ``നീ ജയിലിലാകും, ആത്മഹത്യ ചെയ്യേണ്ടി വരും; '' ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി കങ്കണ
ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച്‌ കങ്കണ റണൗട്ട്‌. ഹൃത്വിക്‌ റോഷനുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങളെ കുറിച്ചാണ്‌ നടിയുടെ വെളിപ്പെടുത്തല്‍. 

രാകേഷ്‌ റോഷനും കുടുംബവും വലിയ ആളുകളാണെന്നും അവരോട്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും ജാവേദ്‌ അക്തര്‍ തന്നോടു പറഞ്ഞതായി കങ്കണ വെളിപ്പെടുത്തി.

`ജാവേദ്‌ അക്തര്‍ എന്നെ വീട്ടിലേക്ക്‌ വിളിപ്പിച്ചു. `രാകേഷ്‌ റോഷനും കുടുംബവും വലിയ ആളുകളാണ്‌. നിങ്ങള്‍അവരോട്‌ ക്ഷമ ചോദിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക്‌ പോകാന്‍ ഒരിടവുമില്ല. അവര്‍ നിങ്ങളെ ജയിലിലടയ്‌ക്കും. നാശത്തിന്റെ പാതയാകും അത്‌. ആത്മഹത്യ ചെയ്യേണ്ടി വരും.'' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 

ഹൃത്വിക്‌ റോഷനോട്‌ ഞാന്‍ ക്ഷമ ചോദിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന്‌ അദ്ദേഹം പറഞ്ഞത്‌ എന്തുകൊണ്ടാണ്‌. അലറി വിളിച്ചുകൊണ്ടാണ്‌ അയാളത്‌ പറഞ്ഞത്‌.
ഞാന്‍ ആ വീട്ടില്‍ വിറച്ചിരിക്കുകയായിരുന്നു.'' കങ്കണ പറഞ്ഞു.

``എന്റെ അവസ്ഥയും സുശാന്തിന്റെ അവസ്ഥയും ഒരുപോലെയാണ്‌. എന്നോട്‌ പറഞ്ഞതു പോലെ അവര്‍ സുശാന്തിനോടും ഇങ്ങനെ സംസാരിച്ചിട്ടുണ്ടോ എന്നറിയില്ല. ഇത്തരം മാനസിക ബുദ്ധിമുട്ടുകള്‍ സുശാന്തിലേക്കും പകര്‍ന്നിരുന്നോ. 

 കാരണം അവര്‍ പ്രതിഭകളെ പുറത്തു വരാന്‍ അനുവദിക്കില്ല. എനിക്ക്‌ ആ അവസ്ഥ മനസിലാകും. അതാണ്‌ ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള കാരണം. ഈ കളികളുടെ പിന്നില്‍ ആരാണെന്ന്‌ എനിക്കറിയണം.''

``സുശാന്തിനെ പോലെ ആദിത്യ ചോപ്രയുമായും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നെ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയും ഇനി ഒരിക്കലും സിനിമയെ ചെയ്യില്ലെന്ന്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. 

അവരെന്നെ ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്ന്‌ എനിക്ക്‌ നിരവധി തവണ ഏകാന്തത അനുഭവപ്പെടുകയും എനിക്കെന്താണ്‌ സംഭവിക്കുന്നതെന്ന്‌ ആലോചിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്തുകൊണ്ടാണ്‌ ഈപദവിയുള്ള ആളുകള്‍ മറ്റുള്ളവരുമായി സഹകരിക്കില്ലെന്നു പറയുന്നത്‌? എന്തധികാരമാണ്‌ അവര്‍ക്ക്‌ അതിനുള്ളത്‌?

``ഒരാള്‍ക്ക്‌ മറ്റൊരാളുടെ കൂടെ സഹകരിക്കണോ എന്നുള്ളത്‌ വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്‌. എന്തിനാണ്‌ അത്‌ ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കുന്നത്‌. കൂട്ടം ചേര്‍ന്ന്‌ അത്‌ സാധ്യമാക്കുന്നത്‌. ഇത്‌ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്‌.

 അവരുടെ കൈകളില്‍ ചോരക്കറ പുരണ്ടിട്ടുണ്ട്‌. അവര്‍ ഉത്തരം പറയേണ്ടതുണ്ട്‌. ഈ കാര്യം തെളിയിക്കാന്‍ ഞാന്‍ ഏതു പരിധി വരെയും പോകും. '' കങ്കണ കൂട്ടിച്ചേര്‍ത്തു.

സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ തന്റെ സ്വകാര്യ ജീവിതം തകര്‍ത്തെന്നും നടി വിശദീകരിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും തന്നെ വിവാഹം കഴിക്കാന്‍ ഒരാള്‍ തയ്യാറായിരുന്നു. എന്നാല്‍ ഒടുവില്‍ അയാള്‍ പിന്‍മാറി.

 അയാള്‍ രക്ഷപ്പെട്ടുവെന്ന്‌ അവര്‍ ഉറപ്പു വരുത്തി. ന്റെ കരിയര്‍ അനിശ്ചിതത്വത്തിലാണെന്ന്‌ മനസിലായപ്പോഴാണ്‌ പ്രണയം ഒഴിവാക്കി പോയത്‌. ആറ്‌ കേസുകള്‍ നല്‍കി അവരെന്നെ ജയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും താന്‍ പറഞ്ഞു.    
Join WhatsApp News
CID Moosa 2020-06-21 15:13:20
He sounds like Trump
T 2020-06-21 22:05:46
Trump is the greatest of all Presidents. God bless him.
Joe 2020-06-21 23:45:17
It looks like this guy never read about any other presidents. Typical trampian. Never read anything.
Ashraf Rahiman 2020-06-22 05:21:06
bunker man is afraid of Truth. He is the worst evil I ever saw in my life. If you say he is good, then you are evil too. My friend's father is 72, he calls Biden old. He is a trumpan too. His wife left him long ago. His one son doesn't speak to him. My friend let him text him. Malayalee trumpers I know are not educated. They are rude and greedy. We, youngsters, talk about them as illiterate. Their IQ must be around 80.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക