Image

ജയസൂര്യ നായകനാകുന്ന 'വെള്ളം' ലെ ആദ്യ ഗാനം പുറത്തിറങ്ങി

Published on 21 June, 2020
ജയസൂര്യ നായകനാകുന്ന 'വെള്ളം' ലെ ആദ്യ ഗാനം പുറത്തിറങ്ങി

ക്യാപ്റ്റന്‍ എന്ന  ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമയാണ് വെള്ളം . കണ്ണൂര്‍  സ്വദേശിയായ  ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയിലൂടെ പറയുന്നത്. 

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ ,രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിതീഷ് നടേരിയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്.  അകക്കണ്ണിന്റെ വെളിച്ചത്തില്‍ മാത്രം ലോകം കാണുന്ന അനന്യ എന്ന കൊച്ചു   മിടുക്കിയാണ്  ഈ ഗാനം ആലപിച്ചിരിക്കുന്നത്. 

കുറച്ച് നാള്‍മുന്‍പ് കണ്ണൂരിലെ സ്‌കൂള്‍ ബഞ്ചില്‍ കൂട്ടുകാര്‍ക്കിടയിലിരുന്ന് അനന്യ  പാടിയ പാട്ട് ആസ്വാദകരെല്ലാം  ഏറ്റെടുത്തിരുന്നു.ഇത് സിനിമയിലേക്കും അനന്യക്ക്  വഴി തുറന്നു.

അഞ്ചാം ക്ലാസുകാരി അനന്യ ധര്‍മ്മശാല ബ്ലൈന്റ് സ്‌കൂളില്‍  പഠിക്കുന്നു. ചിത്രത്തില്‍ ജയസൂര്യയെ കൂടാതെ സംയുക്താ മേനോന്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി,  പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍,  മുഹമ്മദ് പേരാമ്ബ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി എന്നിവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.  'വെള്ളം 'സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ്  വിതരണത്തിനെത്തിക്കുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക