Image

കൊവിഡ് 19: രോഗബാധിതര്‍ 90 ലക്ഷം കവിഞ്ഞു; മരണം 4.68 ലക്ഷം; ഇന്ത്യയില്‍ 418 മരണം കൂടി

Published on 21 June, 2020
കൊവിഡ് 19: രോഗബാധിതര്‍ 90 ലക്ഷം കവിഞ്ഞു; മരണം 4.68 ലക്ഷം; ഇന്ത്യയില്‍ 418 മരണം കൂടി


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 90 ലക്ഷം കവിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 9,002,596. ഇതുവരെ 468,589 പേര്‍ മരണമടഞ്ഞൂ. 4,785,947 പേര്‍ രോഗമുക്തരായപ്പോള്‍, 3,748,060 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ ഒരുലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,323 പേര്‍ മരണമടഞ്ഞു. 

രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗബാധിതര്‍ 426,671 ആയി. ഞായറാഴ്ച മാത്രം 14,944 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ13,695 പേര്‍ മരിച്ചു. പുതിയ മരണങ്ങള്‍ 418. ഇന്നേദിവസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് ഇന്ത്യയിലാണ്.

അമേരിക്കയില്‍ ആകെ 2,346,720 പേര്‍ രോഗികളായി. ഇന്നു മാത്രം 16,142 പേര്‍. ആകെ മരണം 122,135. ഇന്നു മാത്രം 155. രബസീലില്‍ 1,073,376 പേര്‍ രോഗികളായി. ഇന്നു മാത്രം 3,237 പേര്‍ ആകെ മരണം 50,182. ഇന്നു മാത്രം124. റഷ്യയില്‍ ഇത് യഥാക്രമം 584,680 (7,728) 8,111 (109 ) എന്നിങ്ങനെയാണ്. 

ബ്രിട്ടണില്‍ 304,331 പേര്‍ രോഗികളായി. ഇന്നു മാത്രം 1,221 ആകെ മരണം 42,632. ഇന്നുമാത്രം 43. സ്‌െപയിനില്‍ ആകെ 293,352 രോഗികളും (+334) ആകെ മരണം 28,323 (1) ആണ്. പെറുവാണ് ഏാഴാമത്. ഇവിടെ ആകെ രോഗികളുടെ എണ്ണം 251,338 വും മരണസംഖ്യ 7,861ആണ്. 

പാകിസ്താനിലും രോഗികളുടെ എണ്ണവും മരണനിരക്കും യരുകയാണ്. പതിമൂന്നാമതാണ് പാകിസ്താന്‍. ഇവിടെ ആകെ 176,617 പേര്‍ രോഗികളായി. ഇന്നു മാത്രം 4,951 പേര്‍ ആകെ മരണം 3,501 (119). മെക്‌സിക്കോ ആണ് ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാട്. ഇവിടെ 175,202 പേര്‍ രോഗികളായി. ഇന്നു മാത്രം 4,717. ആകെ മരണം 20,781. ഇന്ന് മാത്രം 387 പേര്‍. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക