Image

ഇളയ ദളപതിക്ക് ഇന്ന് 46-ാം പിറന്നാള്‍

Published on 22 June, 2020
ഇളയ ദളപതിക്ക് ഇന്ന് 46-ാം പിറന്നാള്‍

വിജയ്‌ക്ക് ഇന്ന് 46-ാം പിറന്നാള്‍.1974 ജൂണ്‍ 22-ന് തമിഴ് സംവിധായകന്‍ സി.എ ചന്ദ്രശേഖരന്‍റെയും ശോഭയുടെയും മകനായി "ജോസഫ് വിജയ് ചന്ദ്രശേഖര്‍" എന്ന വിജയ് ജനിച്ചു ."വെട്രി" എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ വിജയ് 1992 ല്‍ പുറത്തിറങ്ങിയ "നാലായ തീര്‍പ്പ്" എന്ന ചിത്രത്തിലൂടെ നായക വേഷമണിഞ്ഞു .


എല്ലാ വര്‍ഷവും വിജയ് യുടെ പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട് . എന്നാല്‍ ഇത്തവണ വിജയ് തന്റെ ജന്മദിനത്തില്‍ യാതൊരു വിധ ആഘോഷ പരിപാടികളും വേണ്ടെന്ന് ആരാധകരോട് മുമ്ബേ തന്നെ ആവശ്യപ്പെട്ടിരുന്നു.കോവിഡ് വ്യാപനം കണക്കിലെടുത്താണ് തന്റെ ജന്മദിനാഘോഷങ്ങള്‍ റദ്ദാക്കാന്‍ താരം തന്റെ ആരാധകരോട് അപേക്ഷിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക