Image

ദിലീഷ് പോത്തന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

Published on 22 June, 2020
ദിലീഷ് പോത്തന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

‘ജിബൂട്ടി’ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്നും മടങ്ങിയെത്തിയ നടനും സംവിധായകനുമായ ദിലീഷ് പോത്തന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ദിലീഷ് പോത്തന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. ദിലീഷ് പോത്തനടക്കം 71 പേരാണ് ഷൂട്ടിംഗ് കഴിഞ്ഞെത്തിയ സംഘത്തിലുണ്ടായിരുന്നത്.

എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിബൂട്ടി. ഏപ്രില്‍ 14ന് ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ജിബൂട്ടിയില്‍ പ്രത്യേകമൊരുക്കിയ താമസസ്ഥലത്തായിരുന്നു സംഘം. ജിബൂട്ടി ഗവണ്‍മെന്റും ചിത്രത്തിന്റെ നിര്‍മാതാവായ ജോബി പി. സാമും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് നടത്തിയ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്.

ജൂണ്‍ ആറിന് എയര്‍ ഇന്ത്യ വിമാനത്തില്‍ തിരിച്ചെത്തിയ സംഘം അന്ന് തന്നെ ക്വാറന്റീനില്‍ പ്രവേശിച്ചു. അതേസമയം ഈ സിനിമാ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക